ഗ്രൂപ്പ് ആന്റണിയുടെ പേരില്‍ , നയിച്ചത് ഉമ്മന്‍ചാണ്ടിയും

1 min read

രാഷട്രീയത്തിലെ തന്ത്രജ്ഞന്‍, ഉമ്മന്‍ചാണ്ടി പോയത് നികത്താനാവാത്ത വിടവുമായി

  കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത പേരായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്.  സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കേ കെ.എസ്. യുവിലൂടെ രാഷ്ട്രീയ പ്രവേശനം. എ.കെ.ആന്റണിയുടെ ശിഷ്യന്‍. രണ്ടുപേരും തമ്മില്‍ മൂന്ന് വയസ്സിന്റെ വ്യത്യാസം മാത്രം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിലെല്ലാം  ഉമ്മന്‍ചാണ്ടി  ആന്റണിയുടെ കൂടെ നിന്നു.

 കെ.എസ്. യുവിന്റെ തുടക്കകാലത്ത് ഉയര്‍ന്നുവന്ന നേതാക്കളിലൊരാളാണ് ഉമ്മന്‍ചാണ്ടി. അവര്‍ വിദ്യാര്‍ഥി-യുവജന മുന്നേറ്റങ്ങളിലൂടെ പെട്ടെന്ന് തന്നെ നേതൃനിരയിലെത്തി..
 അന്നും കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടായിരുന്നു. കെ.കരുണാകരനായിരുന്നു എതിര്പക്ഷത്ത്. കരുണാകരനാണെങ്കില്‍ രാഷ്ട്രീയത്തിലെ ചാണക്യനും.   എ.കെ.ആന്റണിക്കുണ്ടായിരുന്നത് പ്രതിച്ഛായ മാത്രം. ഫീല്‍ഡിലിറങ്ങി കളിച്ചത് എന്നും ഉമ്മന്‍ചാണ്ടിയായിരുന്നു.  ആന്റണി മുന്നില്‍ നില്‍ക്കും.ഉമ്മന്‍ചാണ്ടി പിറകിലും . അടിയന്തരാവസ്ഥയ്ക്ക്  ശേഷം സ്ഥിതിഗതികള്‍ മാറി. ഇന്ദിരാഗാന്ധി അധികാരത്തില്‍ നിന്ന് പുറത്തായി.എങ്ങും ജനതാ തരംഗം. പിടിച്ചുനിന്നത് കേരളവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും. 77ല്‍ 140ല്‍ 111 സീറ്റുമായാണ് ഐക്യ കക്ഷികള്‍ അധികാരത്തിലേറിയത്. 1978ല്‍ ആന്റണി ഇന്ദിരഗാന്ധിയെ ഒഴിവാക്കിയപ്പോള്‍ ഉമ്മന്‍ചാണ്ടിയും ശക്തിയായി കൂട്ടിനിരുന്നു.  77ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായെങ്കിലും രാജന്‍കേസിന്റെ പേരില്‍ രാജിവച്ചൊഴിയേണ്ടിവന്നു. പിന്നെ ആന്‍ണിയായി മുഖ്യമന്ത്രി. 77ലാണ് ഉമ്മന്‍ചാണ്ടി മന്ത്രിയാകുന്നത്.  

 1978ലെ പിളര്‍പ്പിനെ തുടര്‍ന്ന് ആന്റണിയും ഉമ്മന്‍ചാണ്ടിയും വൈ.ബി.ചവാനും ബ്രഹ്മാനന്ദറെഡ്ഡിയും ദേവരാജ് അര്‍സുമൊക്കെ നേതൃത്വം നല്‍കുന്ന വിഭാഗത്തിലായിരുന്നു. കേരളത്തില്‍ കെ.എസ്.യു ൃ യൂത്ത് കോണ്‍ഗ്ര്‌സ വിഭാഗങ്ങളിലധികവും ഇന്ദിരാ വിരുദ്ധ ചേരിയിലായി. അത് പല പേരുകളില്‍ അറിയപ്പെട്ടു. കോണ്‍ഗ്രസ് യു, റെഡ്ഡി കോണ്‍ഗ്രസ് , കോണ്‍ഗ്രസ് ( എസ്) എന്നൊക്കെ. ചിക് മംഗലൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇന്ദിരക്കെതിരെ തന്റെ പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ഥിയെ നിറുത്താത്തതില്‍ പ്രതിഷേധിച്ചാണ് ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.  പിന്നെ സി.പി.ഐയിലെ പി.കെ വാസുദേവന്‍ നായരായി. പിന്നീട്  ഇടതുജനാധിപത്യ മുന്നണി രൂപംകൊണ്ടു. ആന്റണിയുടെ കോണ്‍ഗ്ര്‌സ ഇടതുപക്ഷത്തായി. പിന്നെയാണ് തിരുവനന്തപുരം ഡി.സി.സി ഓഫീസിലെക്ക് സി.പി.എമ്മുകാര്‍ കല്ലെറിഞ്ഞു എന്നാരോപിച്ച്
അവര്‍  എല്‍.ഡി.എഫ് വിടുന്നത്. പിന്നെ ആന്റണിയും കൂട്ടരും  ഇന്ദിരയുടെയും കരുണാകരന്റെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നു. അതോടെ വീണ്ടും യുദ്ധം തുടങ്ങി. ഈ യുദ്ധങ്ങളുടെയെല്ലാം പടനായകന്‍ ഉമ്മന്‍ചാണ്ടിയായിരുന്നു.  കരുണാകരനുമായുള്ള പോര് മുറുകിയതിനെ തുടര്‍ന്ന്  1994ല്‍ ഉമ്മന്‍ചാണ്ടി കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവ്ച്ചു . ചാരക്കേസായി . ആകെ യുദ്ധമായി. ഗ്രൂപ്പുവഴക്കായി. കരുണാകരന് രാജിവയ്‌ക്കേണ്ടി വന്നു. ആന്റണി പ്രത്യേക വിമാനത്തില്‍ വന്നു. മുഖ്യമന്ത്രിയായി. പിന്നിട് ആന്റണി രാജിവച്ചപ്പോഴാണ് ഉമ്മന്‍ചാണ്ടി ആദ്യമായി മുഖ്യമന്ത്രിയായത്.

 ആന്റണി അവസരം കിട്ടുമ്പോഴൊക്കെ ഡല്‍ഹിയില്‍ പോയെങ്കിലും  ഉമ്മന്‍ചാണ്ടി അത് ചെയ്തില്ല. അദ്ദേഹത്തിന്റെ കളം കേരളം മാത്രമായിരുന്നു. ഗ്രൂപ്പിന്റെ സാരഥ്യവും ഉമ്മന്‍ചാണ്ടിക്കായിരുന്നു. നെഹറുകുടുംബവുമായി ആന്റണിക്കായിരുന്നു നല്ല ബന്ധം. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരയെ എതിര്‍ത്ത് ഗോഹട്ടി എ.ഐ.സി.സിയില്‍ പ്രസംഗിച്ച് രാജ്യം മുഴുവന്‍ ശ്രദ്ധ നേടിയ ആളായിരുന്നു  ആന്‍ണി. എന്നാല്‍ കുറച്ചുകാലം ഇന്ദിരയെ വിട്ട ആന്‍ണി തിരിച്ചുവന്നതോടെ ഡല്‍ഹിയിലെ വലിയ ആളായി മാറി. ഇടയ്ക്കാലത്ത് കരുണാകരനായിരുന്നു ഡല്‍ഹിയിലെ കോണ്‍ഗ്രസിന്‍രെ എല്ലാമെല്ലാം. നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കിയതുപോലും കരുണാകരനായിരുന്നു എന്നു പറയാറുണ്ട്. കരുണാകരന്‍ ഒടുവില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോവേണ്ടിവന്നു. അപ്പോഴേക്കും പാര്‍ട്ടി ഏതാണ്ട സോണിയടു കൈകളിലെത്തിയിരുന്നു. ഇതോടെ ആന്റണി വിഭാഗത്തിന പ്രാധാന്യം കൂടി.

 ആന്‍ണിയും ഉമ്മന്‍ചാണ്ടിയ.ും ചേട്ടനും അനിയനും പോലെയായിരുന്നു. എ്ന്ന്്്ാല്‍ അവിവാഹിത സംഘത്തില്‍ നിന്ന ്ആദ്യം രാജിവച്ചത് ഉമ്മന്‍ചാണ്ടിയായിരുന്നു. കനറാ ബാങ്ക ഉദ്യോഗസ്ഥയായ മറിയാമ്മയയായിരുന്നു  ഉമ്മന്‍ചാണ്ടിയുടെ ഭാര്യ. ഉമ്മന്‍ ചാണ്ടി വിവാഹിതനായ ശേഷം ആന്റണിയും വിവാഹിതനായി. എലിസബത്തിനെ ആന്‍ണിക്കായി കണ്ടുവച്ചതും മറിയാമ്മയായിരുന്നു. അവരുടെ കൂട്ടുകാരിയും സഹപ്രവര്‍ത്തകയുമായിരുന്നു എലിസബത്ത്.  വിവാഹം കഴിക്കാനുള്ള തന്റെ തീരുമാനം ആദ്യം പറഞ്ഞതും ആന്റണി ഉമ്്മന്‍ചാണ്ടിയോടായിരുന്നു.
 ഇപ്പോള്‍ ഡല്‍ഹിയിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ആന്‍ണിയും തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.   തന്റെ ശിഷ്യനായി കടന്നുവന്ന ഉമ്മന്‍ചാണ്ടി ജീവിതത്തോട് വിടപറഞ്ഞ് പോയതും ആന്‍ണി കാണേണ്ടിവന്നു. അല്ലെങ്ികലും മരണത്തിന് സീനിയര്‍,ജൂനിയര്‍ ഭേദമൊന്നുമില്ലല്ലോ.

Related posts:

Leave a Reply

Your email address will not be published.