വണ്‍ മോര്‍ ടേക്ക്, സുപ്രീം സുന്ദറിനെ ‘പാഠം പഠിപ്പിച്ച്’ മമ്മൂട്ടി.

1 min read

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ജാഗ്രതയുള്ള ഒരു പൊലീസുകാരന്റെ ജീവചരിത്രം എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണന്‍ ആണ്. പ്രമാണി എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന രണ്ടാം ചിത്രം കൂടിയാണിത്. ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ലൊക്കോഷനില്‍ നിന്നുള്ള രസകരമായ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റുന്നത്.

സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സുപ്രീം സുന്ദറിന് മമ്മൂട്ടി നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് വീഡിയോയില്‍ ഉള്ളത്. സുന്ദറിനെ മമ്മൂട്ടി ട്രോളുന്നതും വീഡിയോയില്‍ കാണാം. ബി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം ഉണ്ട്. മമ്മൂട്ടി ഫാന്‍സ് ക്ലബ് എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ചിങ്ങം ഒന്നിനായിരുന്നു ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടത്. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍. ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ , ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ ഉണ്ടാകും. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഓപ്പറേഷന്‍ ജാവയുടെ ക്യാമറ കൈകാര്യം ചെയ്!ത ഫൈസ് സിദ്ദിഖ് ആണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍വര്‍മ്മ, ചമയം ജിതേഷ് പൊയ്യ, നിര്‍മ്മാണ നിര്‍വ്വഹണം അരോമ മോഹന്‍, കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമയുടെ നിര്‍മ്മാണം ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ്.

Related posts:

Leave a Reply

Your email address will not be published.