മള്‍ട്ടിപ്പിള്‍ ലുക്കില്‍ പൃഥ്വിരാജ്; ഓണം കളറാക്കാന്‍ഗോള്‍ഡ്’ ഉടന്‍ തിയറ്ററുകളില്‍

1 min read

മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ‘ഗോള്‍ഡ്’. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്. ഓണം റിലീസ് ആയി ചിത്രം റിലീസ് ചെയ്യുമെന്ന് മുന്‍പ് അല്‍ഫോണ്‍സ് പുത്രന്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുറത്തുവന്ന പുതിയ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്.

വ്യത്യസ്ത ഭാവത്തിലുള്ള പൃഥ്വിരാജിനെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ഓണത്തിന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നും പോസ്റ്ററില്‍ കുറിച്ചിരിക്കുന്നു. എന്നാല്‍ റിലീസ് തിയതി സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. കമിംഗ് സൂണ്‍ എന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഗോള്‍ഡിനുണ്ട്. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.

അതേസമയം, പാട്ട് എന്നൊരു ചിത്രവും അല്‍ഫോണ്‍സ് പുത്രന്റേതായി അണിയറില്‍ ഒരുങ്ങുന്നുണ്ട്. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ നായന്‍താരയാണ് നായികയായി എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാല്‍ പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. യുജിഎം എന്റര്‍ടെയ്ന്‍.

Related posts:

Leave a Reply

Your email address will not be published.