ഒ മൈ ബ്യൂട്ടിഫുള്‍; അടിപൊളി ലുക്കില്‍ സ്‌നേഹ
1 min readമലയാള സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് സ്‌നേഹ. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ താരം ആരാധകരെ വിസ്മയിപ്പിച്ചു. തമിഴില്‍ മാത്രമല്ല തെലുങ്ക്, മലയാളം സിനിമകളിലും സജീവം. താരം സോഷ്യല്‍ മീഡിയയിലൂടെ അടിപൊളി ലുക്കിലുള്ള ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത് ആരാധക ശ്രദ്ധ നേടുകയാണ്. സമയം മരവിച്ച നിമിഷങ്ങള്‍, പറയാന്‍ കാത്തിരിക്കുന്ന കഥകള്‍..എന്നാണ് താരം ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. വിമലരാമന്‍ പ്രിയാമണി തുടങ്ങിയ താരങ്ങള്‍ സ്‌നേഹയുടെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. ദീപങ്ങള്‍ക്കിടയില്‍ അതിമനോഹരിയായി നാടന്‍ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവും നടനുമായ പ്രസന്ന ഓ മൈ ബ്യൂട്ടിഫുള്‍ എന്ന കമന്റാണ് പോസ്റ്റിന് നല്‍കിയിരിക്കുന്നത്. ഹേറ്റേഴ്‌സ് ഇല്ലാത്ത ചുരുക്കം ചില നായികമാരില്‍ ഒരാളാണ് സ്‌നേഹ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ വ്യത്യസ്ത ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങള്‍ സ്‌നേഹ പങ്കുവെക്കാറുണ്ട്. അച്ചമുണ്ട് അച്ചമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സ്‌നേഹയും പ്രസന്നയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലായി. 2012ല്‍ ആയിരുന്നു സ്‌നേഹയും പ്രസന്നയും വിവാഹിതരായത്. വിവാഹത്തിന് ശേഷവും സ്‌നേഹ സിനിമകളില്‍ സജീവമായി.