ഇനി അമൃത് ഭാരത് എക്‌സ്പ്രസും

1 min read

വിജയകരമായ വന്ദേഭാരത് എക്‌സ്പ്സ്സിന് പുറമേ ഇനി അമൃത് ഭാരത് എക്‌സ്പ്രസും. ബിഹാറിലെ ദര്‍ഭംഗയില്‍ നിന്ന്  അയോദ്ധ്യ വഴി ഡല്‍ഹിയിലെ  ആനന്ദ് വിഹാറിലേക്കും  പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിന്ന് ബംഗ്ലൂരിലെ വിശ്വേശരയ്യ ടെര്‍മിനസിലേക്കുമാണ് രണ്ട് അമൃത ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുക .കുലുക്കം കുറഞ്ഞ് കോച്ചുകളാണെന്നതാണ് ഈ ട്രെയിനിന്റെ ഒരു പ്രത്യേകത. 12 സ്ലീപ്പര്‍ കോച്ചും എട്ട് സെക്കന്‍ഡ് ക്ലാസ് അണ്‍റിസര്‍വ്ഡ് കോച്ചുകളും ഉള്‍പ്പെടെ 22 നോണ്‍ എ.സി കോച്ചുകളാണ് ഈ പുഷ് പുള്‍ ട്രെയിനില്‍ ഉണ്ടാവുക. 130 കിലോ മീറ്റര്‍വേഗതയിലാണ് വണ്ടി ഓടുക.  ഉയരം കൂടിയ  എല്‍.എച്ച്.ബി പുഷ് പുള്‍ ട്രെയിനാണിത്. രണ്ട് എന്‍ജിന്‍ ഉണ്ടാവും. എല്‍.ഇ ഡി. ലൈറ്റിംഗ്, സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജിംഗ് , പുതിയ രീതിയിലുള്ള സീറ്റുകള്‍, സി.സി.ടിവി.  പബ്ലിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങി നിരവധി പുതിയ സൗകര്യങ്ങളുണ്ട്. അമൃതഭാരത് ട്രെയിനിന്റെ ആദ്യസര്‍വീസ് അയോദ്ധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 

Related posts:

Leave a Reply

Your email address will not be published.