ഫ്ളാറ്റ് നിര്‍മ്മാണത്തിനെടുത്ത വായ്പ തിരിച്ചടച്ചില്ല; ഹീരയുടെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

1 min read

തിരുവനന്തപുരം : കെട്ടിട നിര്‍മ്മാതാക്കളായ ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്. 14കോടി രൂപ വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന ബാങ്കിന്റെ പരാതിയിലാണ് നടപടി. ആക്കുളത്തുള്ള ഫ്ളാറ്റ് നിര്‍മ്മാണത്തിനായി എസ്ബിഐയില്‍ നിന്ന് 14കോടി രൂപ വായ്പയെടുത്തിരുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയില്‍ ഫ്ളാറ്റ് ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ പണയം വെച്ചാണ് വായ്പയെടുത്തത്.
നിര്‍മ്മാണം പൂര്‍ത്തിയാക്കി ഫ്ളാറ്റ് വിട്ടുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ല. ഇതില്‍ 12കോടിയുടെ നഷ്ടം ബാങ്കിനുണ്ടായെന്ന പരാതിയില്‍ സിബിഐനേരത്തെകേസെടുത്തിരുന്നു. ഡയറക്ടര്‍മാരെ പ്രതികളാക്കിയാണ്‌കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഇഡിയുടെ അന്വേഷണം. ഹീരയുടെ തിരുവനന്തപുരത്തെ ഓഫീസ്, നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ളാറ്റ്, ഹീരയുടെ കീഴിലുള്ളകോളേജ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.