മാദ്ധ്യമ സ്വാതന്ത്ര്യം ബി.ബി.സിയിലില്ല

1 min read

ഫുട്‌ബോളര്‍ ഗാരിലിനേക്കറിന് വിലക്ക്

എവിടെ മാദ്ധ്യമ സ്വാതന്ത്ര്യക്കാര്‍, ബി.ബി.സിയുടെ തനിനിറം പുറത്തായി

അങ്ങനെ അതും പൊളിഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രചാരണം നടത്താന്‍ ബി.ബി.സി ഡോക്യുമെന്ററിയെ ഉപയോഗിച്ചവര്‍ കൊച്ചിയില്‍ ഏഷ്യാനെറ്റ് ഓഫീസില്‍ പോയി കാണിച്ചത് നാം കണ്ടതാണ്. ഇപ്പോള്‍ ബി.ബി.സിയുടെ തന്നെ അസഹിഷ്ണുതയും മാദ്ധ്യമ സ്വാതന്ത്ര്യ വിരുദ്ധ രീതിയും പുറം ലോകമറിഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഫുട്‌ബോള്‍ മത്സരങ്ങളെക്കുറിച്ചുള്ള ബി.ബി.സി യുടെ പരിപാടിയില്‍ നിന്ന് അവതാരകനെ ഒഴിവാക്കിയിരിക്കുകയാണ്. എന്താണ് കാര്യമെന്നല്ലേ. ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ രാഷ്ട്രീയ അഭയം സംബന്ധിച്ച നയങ്ങളെ ബി.ബി.സിയുടെ മാച്ച് ഓഫ് ദ ഡേ പരിപാടിയുടെ അവതാരകനും മുന്‍ ബ്രിട്ടീഷ് ഫുട്‌ബോള്‍ താരവുമായ ഗാരി ലിനേക്കര്‍ വിമര്‍ശിച്ചു എന്നതാണ് ബി.ബി.സിയെ ചൊടിപ്പിച്ചത്. ബി.ബി.സിയുടെ സറ്റാഫ് പോലുമല്ല ലിനേക്കര്‍. തന്റെ ഒരു ടി്വറ്റര്‍ സന്ദേശത്തിലാണ് ലിനേക്കര്‍ രാഷ്ട്രീയ അഭയം സംബന്ധിച്ച ബ്രിട്ടനിലെ പുതിയ നയത്തെ വിമര്‍ശിക്കുകയും അതിനെ 1930 ജര്‍മ്മന്‍ നയത്തോട് ഉപമിക്കുകയും ചെയ്തത്. ഇതാണ് ബി.ബി.സിയെ ചൊടിപ്പിച്ചത്. എന്നുവച്ചാല്‍ ബ്രിട്ടനിലെ സര്‍ക്കാരിനെ തങ്ങളുടെ ഗസ്റ്റ് അവതാരകന്‍ വിമര്‍ശിച്ചു. അത് ബ്രിട്ടീഷ് സര്‍ക്കാരിന് ഇഷടപ്പെട്ടില്ലെങ്കിലോ എന്ന് ബി.ബി.സി ഭയന്നു. അതോടെ ലിനേക്കറെ മാറ്റി. അദ്ദേഹത്തെ വച്ചു ചെയ്തിരുന്ന ഫുട്‌ബോള്‍ ഫോക്കസ്, ഫൈനല്‍ സ്‌കോര്‍ എന്നീ രണ്ടുപരിപാടികള്‍ തന്നെ ഉപേക്ഷിച്ചു. ഇതിന് പകരം ഇതുമായി ബന്ധമില്ലാത്ത ബാര്‍്‌ഗെയിന്‍ ഹണ്ട്, റിപ്പയര്‍ ഷോ എന്നീ രണ്ടു പരിപാടികള്‍ വച്ചു.

ലിനേക്കറിനെ മാറ്റിയതിനെ തുടര്‍ന്ന് വ്യാപകമായി പ്രതിഷേധം ഉണ്ടായി. മാച്ച് ഓഫ ദ ഡേ അവതരിപ്പിച്ചിരുന്ന മുന്‍ ഫുട്‌ബോളര്‍മാരായ
അലന്‍ഷിയറരും ഇയാന്‍ റൈറ്റും തങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ലിനേക്കറോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചായിരുന്നു ഇത്. ഇതോടെ പുറത്ത് നിന്നുള്ള അവതാരകരും ഫുട്‌ബോള്‍ പണ്ഡിറ്റുകളും അനലിസ്റ്റുകളുമില്ലാതെ തങ്ങള്‍ പരിപാടി നടത്തുകയാണെന്ന് ബി.ബി.സി അറിയിച്ചത്.

ബി.ബി.സിയുടെ നടപടിയെ ബി.ബി.സി മുന്‍ ഡയറക്ടര്‍ ജനറല്‍ ഗ്രെഗ് ഡെയ്ക്കും അപലപിച്ചു. ബി.ബിസിയുടെ വിശ്വാസ്യതയെ ത്‌ന്നെ ചോദ്യം ചെയ്യുന്ന ൃനടപടിയാണിതെന്ന് അദ്ദേഹം
ആരോപിച്ചു. ബി.ബി.സിയില്‍ നിന്ന് മാറിയ ശേഷം താനിതുവരെ ബി.ബിസിയെ വിമര്‍ശിച്ചിട്ടില്ല. വെല്ലുവിളി നിറഞ്ഞ ജോലിയാണിത്. എന്നാല്‍ ലിനേക്കറെ ഒഴിവാക്കിയ നടപടി ബി.ബി.സിക്ക് ചേര്‍ന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.ലിനേക്കറെ തിരിച്ചെടുക്കണമെന്ന്
അദ്ദേഹം ആവശ്യപ്പെട്ടു.

1964ല്‍ ആരംഭിച്ച ബി.ബിസിയുടെ പരിപാടിയാണ് മാച്ച് ഓഫ ദ ഡേ. എല്ലാ ശനിയാഴ്ചയുമുള്ള ഈ പരിപാടി ഇതുവരെ 5000 എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഗുജറാത്ത് കലാപത്തെ തെറ്റായി ചിത്രീകരിക്കുന്ന രണ്ട വീഡിയോ കളാണ്
ഈയിടെ ബി.ബിസി പ്രക്ഷേപണം ചെയതത്. സുപ്രീംകോടതിയുടെ നിഗമനങ്ങളെപ്പൊലും വെല്ലുവിളിക്കുന്ന രീതിയിലാണ് ഇതില്‍ വസ്തുതകളെ വളച്ചൊടിച്ചിരുന്നത്. ബി.ബിസിയെ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്നുവെന്നാരോപിച്ച് സി.പി.എമ്മും കോണ്‍ഗ്രസും രാജ്യത്ത് പലയിടങ്ങളിലും ഇതിന്റെ രണ്ട്
് എപ്പിസോഡുകളും പ്രദര്‍ശിപ്പിച്ചിരുന്നു. സി.പി.എമ്മാകട്ടെ
കേരളത്തില്‍ ഒരു ഭാഗത്ത്
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളാകുകയും മറുഭാഗത്ത്
ഏഷ്യാനെറ്റിലെ മാദ്ധ്യമ പ്രവര്‍ത്തകനായി വിനു.വി.ജോണിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു

Related posts:

Leave a Reply

Your email address will not be published.