മണിപ്പൂര്‍ വിഭജനമില്ലെന്ന്  അമിത് ഷാ

1 min read

കുക്കി നേതാക്കളുമായി അമിത് ഷാ ചര്‍ച്ച നടത്തി

 പാര്‍ലമെന്റില്‍  അവിശ്വാസവുമായി വന്ന പ്രതിപക്ഷത്തെ അടിച്ചിരുത്തിയ ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പിന്നീട് കുക്കി നേതാക്കളുടെ പ്രതിനിധി സംഘത്തെയും കണ്ടു.

  ഇപ്പോള്‍ മണിപ്പൂര്‍ വിഭജിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്ന പ്രശ്‌നമേ ഇല്ലെന്ന്  തന്നെ കാണാനെത്തിയ കുക്കി പ്രതിനിധി സംഘത്തോട് വ്യക്തമാക്കി. പത്ത് ഇന ആവശ്യങ്ങളുമായി വന്ന ഇന്‍ഡിജനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറവുമായാണ് അമിത് ഷാ ചര്‍ച്ച നടത്തിയത്. കുക്കികള്‍ക്കായി മണിപ്പൂരിനകത്തു തന്നെ പ്രത്യേക ഭരണ സംവിധാനം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാന്‍ പറ്റില്ല. വളരെ സൗഹാര്‍ദ്ദപരമായിരുന്നു അമിത ്ഷായുമായി കുക്കി നേതാക്കളുടെ കൂടിക്കാഴ്ച. മണിപ്പൂരില്‍ വംശീയ കലാപം നടക്കുന്നിടത്തോളംഅത്തരമൊരു കാര്യം ചിന്തിക്കാന്‍ കഴിയില്ലെന്ന് അമിത് ഷാ കുക്കി നേതാക്കളെ അറിയിച്ചു.

 മ്യാന്‍മര്‍ നിന്ന് കുക്കികള്‍ വന്‍തോതില്‍ കുടിയേറി മണിപ്പൂരിലെ ജനസംഖ്യാപരമായ സന്തുലിതാവസ്ഥ തകര്‍ക്കുമെന്ന് മെയ്തികള്‍ക്കും ആശങ്കയുണ്ടായിരുന്നു. നേരത്തെ മുഖ്യമന്ത്രി ബീരേന്‍ സിംഗിനെ മാറ്റില്ലെന്നും അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

 മെയ്ത്തി വിഭാഗക്കാര്‍ തിങ്ങിത്താമസിക്കുന്ന  ബിഷ്ണുപൂരില്‍  തന്നെ , കൊല്ലപ്പെട്ട കുക്കികളായ 35 പേരുടെ മൃതദേഹം സംസ്‌കരിക്കുമെന്നായിരുന്നു കുക്കി നേതാക്കള്‍ പറഞ്ഞിരുന്നത്. ഇതോടെ വീണ്ടും സംഘര്‍ഷവസ്ഥയുണ്ടായി. മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി മറ്റൊരു സ്ഥലം കണ്ടെത്താന് ഷാ കുക്കി നേതാക്കളോട് ആവശ്യപ്പെട്ടു.
ആദ്യം അവര്‍ സമ്മതിച്ചില്ല. എന്നാല്‍ മണിപ്പൂരില്‍ സമാധാനം വേണമെങ്കില്‍ താന്‍ പറയുന്നത് കേല്‍ക്കണമെന്നും സമാധാന ഭംഗമുണ്ടാക്കുന്ന ഒന്നും ചെയ്യരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.  കുക്കി മേധാവിത്തമുള്ള പ്രദേശത്ത് നിന്ന് മണിപ്പൂര് പോലീസിനെ മാറ്റണമെന്ന് ആവശ്യവും ഷാ അനുവദിച്ചില്ല.

 ഇംഫാലിലുളള മൃതദേഹങ്ങള്‍ മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകാന്‍ ഹെലികോപറ്റര്‍ അനുവദിക്കും.  വീട് വിട്ട് പോവേണ്ടി വന്നവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം സൗകര്യം ഉറപ്പുവരുത്തും എന്നും അമിത് ഷാ അറിയിച്ചു.  ക്യാമ്പുകളില്‍ കഴിയുന്നവര്ക്ക് മരുന്നും ഭക്ഷ്യസാധനങ്ങളും എത്തിക്കണമെന്ന് ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച അമിത് ഷാ കുക്കികളുണ്ടാക്കി ചെക്ക് പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു.  വാഹനങ്ങള്‍ സഞ്ചരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പിന്നെ എങ്ങിനെ ദുരിതാശ്വാസത്തിനുള്ള വസ്തുക്കള്‍ എത്തിക്കുമെന്നും അദ്ദേഹം ചോദിച്ചു.

Related posts:

Leave a Reply

Your email address will not be published.