കളി നിര്‍മ്മലയോട് വേണ്ട പിണറായി
1 min readഅധികം പറയരുത്, 2018ല്‍ കേരളത്തിലെ അട്ടപ്പാടിയിലെ ആദിവാസിയുവാവ് മധുവിനെ ആരാണ് തല്ലിക്കൊന്നത്. എന്തിനാണ് കൊന്നത്. ദാരിദ്ര്യം കൊണ്ട് യാചിച്ചു നടന്ന യുവാവിനെ തല്ലിക്കൊന്നു. ഇത് കേരളത്തിലാണ് നടന്നത്. ഞാന്‍ വെറുതെ പറയുകയല്ല. നടന്ന കാര്യം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍, ഞാന്‍ വളരെയേറെ സ്‌നേഹിക്കുന്ന ,ബഹുമാനിക്കുന്ന കേരളത്തിലാണ് ഇത് നടന്നത്. കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞതാണിത്. അവര്‍ പറഞ്ഞു; പോഷാകാഹാരം, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ കണ്‍കറന്റ് ലിസ്റ്റിലാണ്. അതായത് ഉത്തരവാദിത്വം സംസ്ഥാനത്തിനും കേന്ദ്രത്തിനും സംയുക്തമായി. സംസ്ഥാനങ്ങള്‍ക്ക് കൊടുക്കേണ്ടതെല്ലാം മോദി തന്നിട്ടുണ്ട്. ഇല്ലെങ്കില്‍ പറഞ്ഞാല്‍ മതി. നിങ്ങളുടെ ആദിവാസികള്‍ക്ക് പോഷകാഹാരം കൊടുക്കരുതെന്ന് മോദി പറഞ്ഞോ. സംസ്ഥാനം ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ മധു മരിക്കില്ലായിരുന്നുവെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. നിര്‍മ്മലയുടെ പാര്‍ലമെന്റിലെ ഈ പ്രസംഗം കേരളത്തിലെ ഇടതുമുന്നണിയുടെ പിടിപ്പുകേടിനെ തുറന്നുകാണിക്കുന്നതും അവരുടെ ദുര്‍ഭരണത്തിനുള്ള ശക്തമായ താക്കീതും കള്ളപ്രചാരണങ്ങള്‍ക്കുമുള്ള മറുപടിയുമായിരുന്നു. സ്വന്തം സംസ്ഥാനത്ത് ജനം പോഷകാഹാരമില്ലായ്മ കൊണ്ടും പട്ടിണി കൊണ്ടും മരിക്കുമ്പോള്‍ പിണറായി കള്ളക്കണക്കുകളുമായി വരുന്നത്. കളി നിര്‍മ്മലയോട് വേണ്ട പിണറായി.