എലത്തൂര്‍ തീ വയ്പ് എന്‍.ഐ.എ ഏറ്റെടുക്കും; വൈകിപ്പിച്ചത് സംസ്ഥാന സര്‍ക്കാരോ ?
1 min readകേസില്‍ യു.എ.പി.എ ചുമത്താന്‍ വൈകിയതില്‍ ദുരൂഹത ഉണ്ടോ?
പ്രഥമ ദൃഷ്ട്യ തീവ്രവാദ പ്രവര്‍ത്തനമാണെന്നറിഞ്ഞിട്ടും എലത്തൂര്‍ ട്രെയിന്‍ തീ വയ്പ് കേസില്‍ സംസ്ഥാന പൊലീസ് ഇത്രനാളായിട്ടും യു.എ.പി.എ ചുമത്താതിരുന്നതെന്തുകൊണ്ട്. സംസ്ഥാന സര്‍ക്കാരിന് ആരെയോ സഹായിക്കാനുണ്ടായിരുന്നോ? എന്തെങ്കിലും മൂടിവയ്ക്കാനുണ്ടായിരുന്നോ? അതോ കേരളം അതിവേഗം ഭീകരവാദികളുടെ താവളമായിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം മറച്ചുപിടിക്കാനായിരുന്നുവോ ഇത്. കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുന്നത് പരമാവധി വൈകിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചോ. അങ്ങനെയാണെങ്കില്‍ അതിന്റെ ഗുണം കുറ്റവാളികള്‍ക്കല്ലേ കിട്ടുക. തെളിവുകള്‍ മായ്ച്ചുകളയാന്‍ ഇവര്‍ക്ക് സാവകാശം കിട്ടുകയല്ലേ ചെയ്യുക. കേരളം ഇങ്ങനെയൊന്നുമല്ല എന്നുകാണിക്കല്‍ മാത്രമാണോ ഈ നാടകങ്ങളുടെ ലക്ഷ്യം. അതോ ഭീകരവാദികളെ സഹായിക്കുന്ന ചിലര്‍ സര്‍ക്കാരില്‍ പിടിപാടുള്ളവരായി കരുനീക്കങ്ങള്‍ നടത്തുന്നുണ്ടോ.
നേരത്തെ കൊലപാതകം ഐ.പി.സി 302, കൊലപാതക ശ്രമം307, 326 എ ഗുരുതരമായി പരിക്കേല്‍പിക്കല്‍, 436 തീപിടിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കുഴപ്പമുണ്ടാക്കുക, റെയില്‍ വസ്തുക്കള്‍ കേടുപാട് വരുത്തിയതിന് റെയില്‍വേ നിയമത്തിലെ 151ാം വകുപ്പ് എന്നിവയൊക്കെ മാത്രമാണ് പ്രതിക്കെതിരെ കോടതിയില്‍ കേരള പൊലീസ് സമര്‍പ്പിച്ചിരുന്നത്. ഇപ്പോള്‍ യു.എ.പി.എ കൂടി ചുമത്തിയിരിക്കുകയാണ്.
യു.എ.പി.എ ചുമത്താനുള്ള എല്ലാ തെളിവുകളും സര്‍ക്കാരിന് നേരത്തെ തന്നെ ലഭിച്ചിരുന്നതല്ലെ. എന്തായിരുന്നു ഇയാളുടെ ലക്ഷ്യം. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമില്ലായിരുന്നു. മുന്‍ പരിചയമില്ലാത്ത യാത്രക്കാരെ തീ കൊളുത്തി കൊലചെയ്യാന്‍ ശ്രമിക്കുന്നത് ഭീകരപ്രവര്‍ത്തനമല്ലെ. അതും ഒരു പരിചയവുമില്ലാത്ത സ്ഥലത്തു വന്നിട്ട്. അതുകൊണ്ട് തന്നെ കേരളത്തില്‍ ഇയാള്‍ക്ക് സഹായം ലഭിച്ചു എന്ന് വ്യക്തം. ഇയാളുടെ കൈയില്‍ നിന്ന് വീണ ബാഗില്‍ ഉണ്ടായിരുന്നത് വീട്ടിലുണ്ടാക്കിയ പൊതിച്ചോറാണെന്നും റെയില്‍വേ കാന്റീനിലേതല്ല എന്നും അന്നു തന്നെ വ്യക്തമായിരുന്നു. ഇയാളെ പിടിച്ച് കേരള പൊലീസിന് കൈമാറിയ മഹാരാഷ്ട്ര എ.ടി.എസും കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമെല്ലാം വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ ഭീകരവാദിയാണെന്നും ഭീകര പ്രവര്‍ത്തകരുടെ സഹായം കൃത്യത്തിന് ലഭിച്ചെന്നും വളരെ വ്യക്തമായി പറഞ്ഞിട്ടും യു.എ.പി.എ ചുമത്താന്‍ ദിവസങ്ങളെടുത്തത് ആരെ രക്ഷിക്കാനാണെന്ന് കേരള പൊലീസാണ് മറുപടി പറയേണ്ടത്.
പൊലീസ്, ഭരണകൂടം, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാദ്ധ്യമ സ്ഥാപനങ്ങള്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവിടങ്ങളിലെല്ലാം തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ. ഈ സംശയം ബലപ്പെടുത്തുന്നതാണ് ചില മാദ്ധ്യമങ്ങില്‍ പ്രതിയെ വെള്ളപൂശാനായി നല്‍കിയ വാര്‍ത്തകള്‍. അയാളിതുവരെ കേരളം കണ്ടിട്ടില്ല, നല്ല ചെറുപ്പക്കാരന്‍, സത്‌സ്വഭാവി തുടങ്ങിയ മേമ്പൊടികളൊക്കെ ചാലിച്ച വാര്‍ത്തകളാണ് ഇവര്‍ നമുക്ക് നല്‍കിയത്. ആദ്യമാദ്യം പൊലീസ് നല്‍കിയ വിശദീകരം തീരെ തള്ളിക്കളയുന്ന രീതിയിലുള്ള വാര്‍ത്തകളാണ് ഇവര്‍ നല്‍കിയത്. പലപ്പോഴും പ്രതിയുടെ ബന്ധുക്കളെയും മാതാപിതാക്കളെയുമൊക്കെ ക്വാട്ട് ചെയ്തും അനുകൂല തരംഗങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളും ഈ മാദ്ധ്യമങ്ങളും നടത്തിയിരുന്നു.
അന്യ മത വിദ്വേഷം വളര്‍ത്തുന്നതും മുസ്ലിം ചെറുപ്പക്കാരെ റാഡിക്കലൈസ് ചെയ്യാനുദ്ദേശിച്ചുട്ടള്ളതുമായ നിരവധി വിഡിയോകള്‍ കണ്ടാണ് ഇയാള്‍ പെട്ടെന്ന് മത ഭക്തനാകുന്നതും പിന്നീട് തീവ്രവാദിയാകുന്നതും.
സക്കീര്‍ നായ്ക്കിനെ പോലുള്ളവരുടെ വീഡിയോകളാണ് ഇയാളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചതത്രെ. സക്കീര്‍ നായിക്കിനെ പോലുള്ള ആഗോള ഭീകരരെ സഹായിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന നിലപാടാണ് ഇന്ത്യയിലെ പല രാഷ്ടീയ നേതാക്കളും കൈക്കൊണ്ടിട്ടുള്ളത്. പ്രത്യേകിച്ച് മുസ്ലീം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ പരസ്യമായി സക്കീര്‍ നായിക്കിനെ ന്യായീകരിച്ചവരില്‍ പ്രമുഖനാണ്.
കേരളത്തിലെ ഇരുമുന്നണികളും സ്വീകരിച്ചിരിക്കുന്ന ന്യൂനപക്ഷ പ്രീണന രാഷ്ട്രീയമാണ് ഇത്തരമൊരു നിലപാടെടുപ്പിക്കാന്‍ മത വിശ്വാസികളായ പലരെയും പ്രേരിപ്പിക്കുന്നതും.
ഇനിയെങ്കിലും കേരള പൊലീസ് പാഠം പഠിക്കുമോ.
നേരത്തെ തന്നെ എന്തു മണ്ടന്‍ വീഴ്ചകളാണ് കേരള പൊലീന്റെ ഭാഗത്തു നിന്നുണ്ടായത്. ഏപ്രില്‍ രണ്ടിന് രാത്രി ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യട്ടീവ് ഏക്‌സ്പ്രസ്സില്‍ തീവ്ച്ച പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കിയത് കേരള പൊലീസിന്റെ വീഴ്ചയായിരുന്നു. തീവയ്പ് നടന്നിട്ടും അതേ ട്രെയിനില്‍ കണ്ണൂരിലെത്താനും രണ്ടര മണിക്കൂറോളം കണ്ണൂരില്‍ തങ്ങി മരുസാഗര്‍ എക്‌സ്പ്രസിന് കടക്കാനും ഇയാള്‍ക്ക് കഴിഞ്ഞത് കേരള പൊലീസിന്റെ വന്‍ വീഴ്ചകളിലൊന്നാണ്. മതിയായ സുരക്ഷിയിലല്ലാതെ കൊണ്ടുവന്ന പ്രതിയെയും വഹിച്ചുളല്‍ വാഹനം കേടായിട്ടും ബദല്‍ സംവിധാനമുണ്ടായില്ല.
ഇനി എന്‍.ഐ.എ കേസന്വേഷണം ഏറ്റെടുത്താല്‍ മുഴുവന്‍ പ്രതികളും വലയിലാവും. ഇതിന്റെ പിറകിലെ ഗൂഡാലോചന കണ്ടുപിടിക്കാനും കഴിയും.