ഡെസ്ക്ടോപ്പില് വാട്സ്ആപ്പ് ചാറ്റിന് ഇനി ഓണ്‍ലൈനില്‍ ഇരിക്കേണ്ട, വഴി വേറെയുണ്ട്.
1 min readഫോണ്‍ ഓണ്‍ലൈനില്‍ വയ്ക്കാതെ തന്നെ വാട്സാപ്പ് ഡെസ്ക്ടോപ്പില് ഓപ്പണ്‍ ആണെങ്കില്‍ ചാറ്റ് ചെയ്യാന്‍ പറ്റും. വാട്സാപ്പിന്റെ വിന്‍ഡോസ് ബീറ്റ പരീക്ഷണം കഴിഞ്ഞതിന് പിന്നാലെയാണ് പുതിയ അറിയിപ്പുമായി വാട്സാപ്പ് എത്തിയിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന വെബ് അധിഷ്ഠിത ആപ്പിനെക്കാള്‍ വേഗതയുള്ളതാണ് അപ്ഡേറ്റഡ് വേര്‍ഷനായ വിന്‍ഡോസ് ആപ്പ്. കഴിഞ്ഞ നവംബറിലാണ് വിന്‍ഡോസിനായി വാട്സാപ്പ് ഒരു പ്രത്യേക ആപ്പ് അവതരിപ്പിച്ചത്.
വാട്സാപ്പ് വെബിന് പകരമെന്നോണം അവതരിപ്പിച്ച ഈ ആപ്പിന്റെ വരവോടെ വാട്സാപ്പ് വിന്‍ഡോസ് ആപ്പ് സംബന്ധിച്ച ബീറ്റ പരീക്ഷണത്തിന് അവസാനം നല്കി. ബീറ്റാ ടെസ്റ്റര്മാരായ മാക്കിന്റെ ഉപഭോക്താക്കള്‍ക്കും വാട്സാപ്പിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും. മാക്ക് പതിപ്പിന്റെ ബീറ്റാ പരീക്ഷണം സംബന്ധിച്ച് അറിയിപ്പുകളൊന്നും വന്നിട്ടില്ല. വാട്സാപ്പിന്റെ വിന്‍ഡോസ് ആപ്പ് എളുപ്പമാണ്. മൈക്രോസോഫ്റ്റ് സ്റ്റോര്‍ സന്ദര്‍ശിച്ച് വാട്സാപ്പ് ഡെസ്ക്ടോപ്പ് സെര്‍ച്ച് ചെയ്യുക. ശേഷം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.
കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷ സംബന്ധിച്ച ഫീച്ചറുകളുമായി വാട്സാപ്പ് രംഗത്തെത്തിയിരുന്നു. ഫീച്ചര്‍ ഗ്രൂപ്പ് അഡ്മിന്മാര്ക്ക് കൂടുതല്‍ അധികാരം നല്കുന്ന ഫീച്ചറാണ് അതിലൊന്ന്. ഇനി മുതല്‍ ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കുന്നത് സംബന്ധിച്ച തീരുമാനം അഡ്മിനിന്റെതായിരിക്കും. വ്യൂ വണ്‍സ് മെസെജുകളിലെ സ്ക്രീന്‍ഷോട്ട് ബ്ലോക്കിങ് ഫീച്ചര്‍ കമ്പനി നിലവില്‍ പരീക്ഷിച്ചു വരികയാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇത് എല്ലാവര്ക്കും ഉടന്‍ ലഭ്യമാക്കുമെന്നും വാട്സാപ്പ് അറിയിച്ചിരുന്നു. ഈ ഫീച്ചറിന് പിന്നിലെ പ്രധാന ആശയം തന്നെ അധിക സുരക്ഷ വാഗ്ദാനം ചെയ്യുക എന്നതാണ്.
ഐഒഎസിലും ആന്‍ഡ്രോയിഡിലും വ്യൂ വണ്‍സ് സെറ്റ് ചെയ്യുന്നത് ഒരുപോലെയാണ്. കഴിഞ്ഞ ദിവസമാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഡീലിറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ ഡവലപ്പ് ചെയ്തത്. മെസെജ് തെറ്റായി അയച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഡീലിറ്റ് ചെയ്തതാല്‍ മതി എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണിത്. നേരത്തെ ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് സമയപരിധിക്കുള്ളിലായിരുന്നു മെസെജ് ഡീലിറ്റ് ചെയ്യാന്‍ കഴിയുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പുതിയ അപ്ഡേഷനെ കുറിച്ചുള്ള സൂചനകള്‍ പുറത്തു വന്നത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കുന്ന മൂന്ന് പ്രധാന ഫീച്ചറുകളാണ് വാട്സാപ്പ് പ്രധാനമായും പ്രഖ്യാപിച്ചിരിക്കുന്നത്.