കുടുംബ വഴക്കിലിടപെട്ട യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

1 min read

പാലക്കാട് : കുടുംബ വഴക്കിലിടപെട്ട ഡിവൈഎഫ്‌ഐനേതാവ് വെട്ടേറ്റു മരിച്ചു. ഒറ്റപ്പാലം ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്താണ് (27) കൊല്ലപ്പെട്ടത്.

അയല്‍ക്കാരന്‍ ജയദേവനെ പൊലീസ് അറസ്റ്റു ചെയ്തു.  ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ മറ്റ് മൂന്നുപേര്‍ക്കു കൂടി പരിക്കേറ്റിരുന്നു. മദ്യപിച്ച് ലക്കുകെട്ട ജയദേവന്‍ അച്ഛനമ്മമാരെ ഉപദ്രവിച്ചപ്പോള്‍ തടസ്സം പിടിക്കാന്‍ ചെന്നതാണ് ശ്രീജിത്തും കൂട്ടരും. ഇവര്‍ ജയദേവനെ പിടിച്ചുമാറ്റുമ്പോള്‍ അയാള്‍ കൈയിലിരുന്ന ആയുധം കൊണ്ട് ശ്രീജിത്തിനെയും മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നു.

മദ്യപാനിയായ ജയദേവന്‍ സ്ഥിരം പ്രശ്നക്കാരനാണത്രേ. പതിവുപോലെ ഇന്നലെയും ഇയാള്‍ മദ്യപിച്ചെത്തുകയും മാതാപിതാക്കളെ ആക്രമിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന ശ്രീജിത്തും കൂട്ടരും എത്തി പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്രീജിത്തിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related posts:

Leave a Reply

Your email address will not be published.