ഇന്ത്യയുടെ പെൺകരുത്ത് :ലോക വനിതാ ബോക്സിങിൽ സ്വർണംനേടി നീതു ഘൻഘാസ്
1 min readന്യൂഡൽഹി : 2023 ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യ. നീതു ഘൻഘാസാണ് ഇന്ത്യയുടെ അഭിമാനതാരമായി മാറിയത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മംഗോളിയയുടെ ലുട്സായ്ഖാൻ അൾട്ടാൻസെറ്റ്‌സെഗിനെ 5-0ത്തിന് തകർത്താണ് നീതുവിന്റെ കിരീടനേട്ടം. മംഗോളിയ താരത്തിനെ ഒന്നു പൊരുതാൻ പോലും അനുവദിക്കാതെയാണ് നീതുവിന്റെ വിജയം. ഹരിയാന സ്വദേശിയാണ് 22കാരിയായ നീതു. കോമൺവെൽത്ത് ഗെയിംസിലും യൂത്ത് ലോക ചാമ്പ്യൻഷിപ്പിലും ഇന്ത്യക്കായി സ്വർണം നേടിയിട്ടുണ്ട്.
ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണംനേടുന്ന ആറാമത്തെ ഇന്ത്യ വനിതയാണ് നീതു. മേരികോം, ലായ്ശ്രാം സരിതാദേവി, ജെന്നി,ലേഖ, നിഖാത് സരീൻ എന്നിവരാണ് ഇതിന് മുൻപ് ഈനേട്ടം കൈ വരിച്ചത്. മറ്റെല്ലാവരും ഓരോ തവണ സ്വർണം നേടിയപ്പോൾ മേരികോമിനെ തേടി ആറ് തവണയാണ് സ്വർണമെത്തിയത്.
ന്യൂഡൽഹിയാണ് ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.