അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ എൻഡിഎ സെക്രട്ടറിയേറ്റ് മാർച്ച് 27ന്
1 min readതിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ ദേശീയ ജനാധിപത്യസഖ്യം ഈ മാസം 27ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് എൻഡിഎ ചെയർമാൻ കെ.സുരേന്ദ്രൻ അറിയിച്ചു. ഇന്ധന നികുതി വർദ്ധനയും വലക്കയറ്റവും ഉൾപ്പെടെയുള്ള ജനവിരുദ്ധ നയങ്ങളിൽ നിന്ന് പിണറായി സർക്കാർ പിൻമാറണമെന്ന് എൻഡിഎ നേതൃത്വം ആവശ്യപ്പെട്ടു. സ്വർണക്കടത്തും ലൈഫ്മിഷൻകോഴയും ബ്രഹ്മപുരം മാലിന്യ നിർമ്മാർജ്ജനത്തിലെ തട്ടിപ്പും ഉൾപ്പെടെയുള്ള നിരവധി അഴിമതികേസുകളിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന പിണറായി സർക്കാരിനെതിരെയുള്ള താക്കീതായിരിക്കും സെക്രട്ടറിയേറ്റ് മാർച്ച്. കേന്ദ്രസർക്കാർ പദ്ധതികൾ അട്ടിമറിക്കുകയും വികലമാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന ഇടതുപക്ഷ സർക്കാരിന്റെ നയം തിരുത്തണം. സ്ത്രീകൾക്കും ആദിവാസി ദളിത് വിഭാഗങ്ങൾക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.