നയൻതാര-വിഘ്‌നേഷ് വിവാഹത്തിനു പിന്നിലെ രഹസ്യമെന്ത്?

1 min read

നയൻതാരയുടെ വിവാഹം പെട്ടെന്ന് നടത്തിയതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി തമിഴ് നിർമ്മാതാവ്.

2003ൽ സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമരംഗത്തേക്ക് കടന്നു വന്ന നടിയാണ് നയൻതാര. പിന്നീട് എാതാനും ചില മലയാള സിനിമകളിൽ അഭിനയിച്ചെങ്കിലും വലിയ അവസരങ്ങളൊന്നും ലഭിച്ചതുമില്ല. എന്നാൽ തമിഴിലേക്ക് കടന്നതോടെ നയൻതാരയുടെ തലവര തന്നെ മാറി. രജനീകാന്ത് ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള അവസരം തുടക്കത്തിലേ നയൻതാരയ്ക്ക് ലഭിച്ചു.  ഗ്ലാമറസായി അഭിനയിക്കാൻ യാതൊരു മടിയും കാണിച്ചിരുന്നില്ല നയൻതാര. അതുകൊണ്ടുതന്നെ കൈനിറയെ സിനിമകളും ലഭിച്ചു. തെന്നിന്ത്യയിലെ താരറാണിയായി മാറി നയൻ. ലേഡി സൂപ്പർ സ്റ്റാർ എന്ന പേരും പിന്നാലെയെത്തി.

ഇപ്പോഴിതാ ബോളിവുഡിലും എത്തിയിരിക്കുന്നു താരം. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ ആണ് നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റചിത്രം. നായകൻ ഷാരൂഖ് ഖാൻ.  എാറെ പ്രതീക്ഷയോടെയാണ് ബോളിവുഡ് നയൻ താരയെ നോക്കിക്കാണുന്നത്.

ഇതിനിടയിലാണ് നയൻതാര-വിഘ്‌നേഷ് വിവാഹത്തെക്കുറിച്ചുള്ള തമിഴ് നിർമ്മാതാവ് അന്തനന്റെ വാക്കുകൾ ശ്രദ്ധ നേടുന്നത്. ബോളിവുഡിൽ എത്തുന്നതിനു മുമ്പ് നയൻതാരയും വിഘ്‌നേഷും വിവാഹിതരായതിന് ഒരു പ്രത്യേക കാരണമുണ്ടെന്നാണ് അന്തനൻ പറഞ്ഞത്. ബോളിവുഡിൽ നിന്നും  നയൻതാരക്ക് ധാരാളം അവസരങ്ങൾ വന്നിരുന്നു. ഈ ഭയം കാരണമാണ് വിഘ്‌നേഷ് വളരെ പെട്ടെന്ന് നയൻതാരയുമായുള്ള വിവാഹത്തിന് തയ്യാറായത്.  വിവാഹത്തിനായി വിഘ്‌നേഷ് തിരക്കു കൂട്ടി.  ഹിന്ദിയിൽ തിരക്കേറിയാൽ വിവാഹം പിന്നെയും നീണ്ടുപോകും. വിവാഹം കഴിഞ്ഞ് എവിടെ വേണമെങ്കിലും പോകാമെന്ന് വിഘ്‌നേഷ് പറഞ്ഞു. അതുകൊണ്ടാണ് ജവാന്റെ ഷൂട്ടിംഗിനിടയിൽ തന്നെ നയൻതാര വിവാഹിതയായത് എന്നാണ് അന്തനൻ പറയുന്നത്. അന്തനന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട് ഇപ്പോൾ.

നാനും താൻ റൗഡി എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്‌നേഷും പ്രണയത്തിലാവുന്നത്. 2015ൽ പുറത്തിറങ്ങിയ സിനിമ വലിയ വിജയം നേടുകയും ചെയ്തു. കഴിഞ്ഞ വർഷം ജൂൺ 9നായിരുന്നു നായൻതാര-വിഘ്‌നേഷ് വിവാഹം. മഹാബലിപുരത്ത് വെച്ചായിരുന്നു വിവാഹങ്ങടങ്ങുകൾ. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെ വലിയൊരു താരനിര തന്നെ വിവാഹത്തിനെത്തിയിരുന്നു. താമസിയാതെ അവർക്ക് ഇരട്ടക്കുട്ടികളും ജനിച്ചു. വിഘ്‌നേഷ് ജീവിതത്തിലേക്കു വന്നതോടെയാണ് സിനിമയെ കൂടുതൽ ഗൗരവമായി കാണാൻ തുടങ്ങിയതെന്ന് നയൻ തന്നെ പറഞ്ഞിട്ടുണ്ട്.  

Related posts:

Leave a Reply

Your email address will not be published.