എംബാപ്പെയെ വാഴ്ത്തിപ്പാടി പ്രധാനമന്ത്രി നരേന്ദ്ര മോദി
1 min read
എംബാപ്പെയുടെ ജനപ്രീതിയെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ ജനപ്രീതിയെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി എംബാപ്പെയെ കുറിച്ചും പറഞ്ഞത്. പാരീസ് സെയിന്റ് ജര്‍മെയ്‌ന് വേണ്ടി കളിക്കുന്ന എംബാപ്പെ ഇന്ത്യയില്‍ സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് മോദി പറഞ്ഞു. എംബാപ്പെയെ ഫ്രാന്‍സില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് ഇന്ത്യയില്‍ അറിയാം.
ഇന്ത്യയിലെ യുവാക്കാള്‍ക്ക് എംബാപ്പെ ആവേശമാണെന്നും മോദി പറഞ്ഞു. അതേസമയം, ഇന്ത്യഫ്രാന്‍സ് പങ്കാളിത്തത്തിന്റെ പ്രധാന അടിത്തറ ജനങ്ങള്‍ തമ്മിലുള്ള ബന്ധമാണെന്നും മോദി കൂട്ടിചേര്‍ത്തു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ എത്തിയത്. ശനിയാഴ്ച യുഎഇ സന്ദര്‍ശനം കൂടി നടത്തിയാകും പ്രധാനമന്ത്രിയുടെ മടക്കം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫ്രാന്‍സില്‍ നിന്ന് തിരിച്ച് വരും വഴിയാണ് മോദി യുഎഇയിലിറങ്ങുക.
2014 ല്‍ അധികാരമേറ്റതിന് ശേഷം മോദിയുടെ അഞ്ചാമത്തെ ഗള്‍ഫ് സന്ദര്‍ശനമാണിത്. കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ തുടര്‍ന്ന് ഉഭയകക്ഷി വ്യാപാരം ശക്തിപ്രാപിച്ചു വരുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം. ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലേക്കും പങ്കാളിത്തം വ്യാപിക്കാനുള്ള സാധ്യതകളും ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.