എന്റെ ഉപ്പ ഒരു പാവമായിരുന്നു
1 min readമാമുക്കോയയെക്കുറിച്ച് മകന്‍ പറയുന്നത് കേള്‍ക്കൂ
അന്തരിച്ച നടന്‍ മാമുക്കോയയോട് മലയാളസിനിമ അനാദരവ് കാണിച്ചുവെന്ന ആക്ഷേപം എല്ലാ കോണുകളില്‍ നിന്നും ഉയരുന്നു. ഇടവേള ബാബു, ജോജു ജോര്‍ജ്, ഇര്‍ഷാദ്, സാദിഖ്, സുരഭി തുടങ്ങി വിരലില്‍ എണ്ണാവുന്ന നടീനടന്‍മാര്‍ മാത്രമാണ് മാമുക്കോയയ്ക്ക് ആദരമര്‍പ്പിക്കാന്‍ എത്തിയത്.
സംവിധായകരില്‍ നിന്നെത്തിയത് സത്യന്‍ അന്തിക്കാട് മാത്രവും. പ്രമുഖരായ താരങ്ങളോ സംവിധായകരോ അണിയറ പ്രവര്‍ത്തകരോ മാമുക്കോയയെ അവസാനമായൊന്നു കാണാനെത്തിയില്ല എന്നത് നാട്ടുകാരെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. സിനിമാക്കാരുടെ ഈ പ്രവൃത്തിയെ സംവിധായകന്‍ വി.എം.വിനുവും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
എന്നാല്‍ സിനിമാ ലോകത്തു നിന്ന് ആരുമെത്താതിരുന്നത് മനഃപൂര്‍വമല്ലെന്നു വ്യക്തമാക്കുകയാണ് മാമുക്കോയയുടെ മകന്‍. ഓരോരുത്തര്‍ക്കും ഓരോ പ്രശ്‌നങ്ങളും തിരക്കുകളുമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങി എല്ലാവരും വിളിച്ചിരുന്നു. ഉറ്റസുഹൃത്തായ ഇന്നസെന്റ് മരിച്ചപ്പോള്‍, ദുബായില്‍ ആയിരുന്നതുകൊണ്ട് ഉപ്പയ്ക്ക് പോകാന്‍ കഴിഞ്ഞില്ലെന്നും മകന്‍ വ്യക്തമാക്കുന്നു. ആര്‍ക്കും ഉപ്പയോട് വിരോധമില്ല. അദ്ദേഹം ഒരു പാവമായിരുന്നു. ആരെയും വേദനിപ്പിക്കുകയോ ചീത്ത പറയുകയോ ചെയ്യില്ല. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍, വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ഉപ്പയെക്കുറിച്ച് അദ്ദേഹം വാചാലനായത്.