‘ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം’ ; സ്വപ്‌നയ്ക്ക് എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ്

1 min read

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസിലെ ആരോപണം പിന്‍വലിക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലില്‍ സ്വപ്‌ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സ്വപ്‌നയുടെ പരാമര്‍ശം അപകീര്‍ത്തിയുണ്ടാക്കിയെന്നും ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ സ്വപ്‌ന മാപ്പ് പറയണമെന്നും എം.വി.ഗോവിന്ദന്‍ പറയിഞ്ഞു.

സ്വപ്‌നയുടെ പരാവര്‍ശം വസ്തുത വിരുദ്ധവും തെറ്റുമാണ്. തനിക്കോ തന്റെ കുടുംബത്തിനോ വിജേഷ് പിളളയെ അറിയില്ലെന്നും എം.വി.ഗോവിന്ദന്‍ കൂട്ടിചേര്‍ത്തു. ആരോപണം പിന്‍വലിച്ച് സ്വപ്‌ന മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

Related posts:

Leave a Reply

Your email address will not be published.