രാമക്ഷേത്രത്തിനായി കാശിയിലെ മുസ്ലിം സമൂഹം
1 min readഅയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നതാണ് സി.പി.എം – കോണ്‍ഗ്രസ് കക്ഷികളുടെ തര്‍ക്കം. പ്രശ്‌നം മുസ്ലിം വോട്ട് നഷ്ടപ്പെടുമോ എന്ന ഭയം. എന്നാല്‍ കാശിയിലെ മുസ്ലിങ്ങള്‍ അയോദ്ധ്യയിലെ രാമക്ഷേത്രത്തിനായുള്ള യത്‌നത്തിലാണ്. രണ്ട് കോടിയിലധികം രൂപയാണ് കാശിയിലെ നാലായിരത്തോളം മുസ്ലിം കുടുംബങ്ങള്‍ ശേഖരിച്ച് നല്‍കിയത്. കൈകളില്‍ ജയ്ശ്രീരാം ടാറ്റു അടിച്ച് നൂറുകണക്കിന് മുസ്ലിം യുവാക്കളാണ് പ്രാണപ്രതിഷ്ഠയെ ആഘോഷമാക്കാന്‍ രംഗത്തുള്ളത്. ശ്രീരാമന്‍ നമ്മുടെ പൂര്‍വികനാണ്. നമ്മള്‍ ഒരുമിച്ചാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. രാഷ്ട്രീയക്കാര്‍ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നമ്മളതില്‍ വീഴരുത്. കഴിഞ്ഞ ദിവസം മുഗള്‍സരായില്‍ നിന്ന് അയോദ്ധ്യയിലെത്തിയ നിയമ വിദ്യാര്‍ഥിനി ഇഖ്‌റ അന്‍വര്‍ ഖാന്‍ പറയുന്നു. തികഞ്ഞ ഇസ്ലാം മതവിശ്വാസിയാണ് ഇഖ്‌റ. ജൗന്‍പൂരിലെ ഡോ.അബ്ദുള്‍ഖാദര്‍ ഒരു ലക്ഷത്തിപതിനേഴായിരും രൂപയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനായി സമര്‍പ്പിച്ചത്.