ക്ഷേത്രപരിസരത്ത് മാലിന്യം തള്ളരുത്; ബോര്‍ഡ് സ്ഥാപിച്ച് മുസ്ലിം ജമാഅത്ത്
1 min readതിരുവനന്തപുരം: ക്ഷേത്രത്തിന് സമീപം മാലിന്യം തള്ളുന്നതിനെതിരെ മുസ്ലിം ജമാഅത്ത് രം?ഗത്ത്. ക്ഷേത്ര പരിസരത്ത് മാലിന്യം തള്ളുന്നത് ശിക്ഷാര്‍ഹമാണെന്ന ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചാണ് മുസ്ലിം ജമാഅത്ത് രം?ഗത്തെത്തിയത്. ‘ആരാധനാലയം പരിപാവനമാണ്. ക്ഷേത്ര പരിസരത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണ് തെക്കുംഭാഗം മുസ്ലിം ജമാഅത്ത് എന്ന ബോര്‍ഡാണ് പള്ളിക്കമ്മിറ്റി സ്ഥാപിച്ചത്.
ക്ഷേത്രത്തിന് മുന്നിലും ഉള്ളിലും മാലിന്യം വലിച്ചെറിയുന്നത് സ്ഥിര സംഭവമായതോടെയാണ് ഇത് തടയാന്‍ ഉറച്ച് വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ബോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ കുറെ നാളുകളായി ക്ഷേത്ര വളപ്പില്‍ മാലിന്യം വലിച്ചെറിയുന്നത് പതിവ് സംഭവമായിരിക്കുകയാണ്. മാലിന്യത്തിനു പുറമെ മദ്യകുപ്പികളും നടപന്തലില്‍ എറിഞ്ഞു പൊട്ടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസവും ക്ഷേത്രത്തിന് ഉള്ളില്‍ മദ്യക്കുപ്പികള്‍ എറിഞ്ഞ് പൊട്ടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതില്‍ നിന്ന് മണ്ണെണ്ണ പോലുള്ള ദ്രാവകം ചിതറിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രദേശവാസിയായ ഒരു യുവാവിനെ വിഴിഞ്ഞം പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. സംഭവം അറിഞ്ഞ തെക്കുംഭാഗം മുസ്ലിം ജമാ അത്ത് ഭാരവാഹികള്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരത്തോടെ ബോര്‍ഡ് സ്ഥാപിച്ചത്.