മകൻ ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു
1 min read
ആലപ്പുഴ : മകൻ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു. അമ്പലപ്പുഴ പുറക്കാട് കരൂർ സ്വദേശി നിധിനും (34) അമ്മ ഇന്ദുലേഖയും (54) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയായ നിധിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മകന്റെ മരണ വാർത്തയറിഞ്ഞ്, അമ്മ ഇന്ദുലേഖയ്ക്ക് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഇന്ദുലേഖയെ ആലപ്പുഴ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച മരിച്ചു. നിധിന്റെ മരണ കാരണം വ്യക്തമല്ല.