മോര്‍ച്ചറി ഭീഷണി : പി.ജയരാജനെ തള്ളി എം.വി. ഗോവിന്ദന്‍

1 min read

ഗണപതി വിവാദം: ബി.ജെ.പി നീക്കത്തില്‍ കരുതലോടെ സി.പി.എം

കണ്ണൂര്‍: യുവമോര്‍ച്ചയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍  സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംഘര്‍ഷത്തിലേയ്ക്ക് പോകാന്‍ പാര്‍ട്ടിക്ക്  താത്പര്യമില്ല. സമാധാന അന്തരീക്ഷമാണ് സിപിഎം ആഗ്രഹിക്കുന്നതെന്ന എം.വി ഗോവിന്ദന്‍  വ്യക്തമാക്കി. കൊലപാതകം നടത്തിയാല്‍ പോലും തിരിച്ചടിക്കരുതെന്നാണ് പാര്‍ട്ടി നിലപാട്. ഇങ്ങോട്ട് ആക്രമണമുണ്ടായാലും സംയമനം പാലിക്കണം. കോടിയേരി ബാലകൃഷ്ണന്റെ കാലത്ത് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

 ഇത് പൂര്‍ണമായും പി.ജയരാജനെ തള്ളിപ്പറയുന്നതിന്് തുല്യമാണ്. ഷംസീറിന്റെ ഗണപതി വിരുദ്ധ പരാമര്‍ശത്തിനെതിരെ തലശ്ശേരിയില്‍ മാര്‍ച്ച് നടത്തിയപ്പോള്‍ യുവമോര്‍ച്ച നേതാവ്് കെ.ഗണേഷ് സ്പീക്കര്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിന് മറുപടിയായാണ് ജയരാജന്‍  ഷംസീറിനെതിരെ പ്രസംഗിച്ച യുവമോര്‍ച്ചക്കാരെ മോര്‍ച്ചറിയിലാക്കുമെന്ന് പറ്ഞ്ഞത്.
ഗണപതി ഉള്‍പ്പെടെയുള്ള  ഹിന്ദു ദൈവങ്ങളെ  സ്പീക്കര്‍ എ.എന്‍.ഷംസീര്‍ അപമാനിച്ചതിനെതിരെ  എന്ന പേരില്‍ യുവമോര്‍ച്ച നടത്തിയ ഭീഷണിയ്ക്ക് സിപിഎം സംസ്ഥാന സമിതി അംഗമായ പി ജയരാജന്‍ നല്‍കിയ മറുപടിയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഷംസീറിന് ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകാത്തത് ഹിന്ദുക്കളുടെ സഹിഷ്ണുത കൊണ്ടാണെന്നും എല്ലാ കാലത്തും അങ്ങനെ യുണ്ടാവില്ലെന്നുമാണ് ് യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ ഗണേഷ് പ്രസംഗിച്ചത്.. ഇതിനെതിരെ ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന പരാമര്‍ശമാണ് ജയരാജന്‍ ഉയര്‍ത്തിയത്. തലശ്ശേരിയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങിലായിരുന്നു കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുടെ ഭീഷണി.
ം മോര്‍ച്ചറി പരാമര്‍ശം വിവാദമായതിന് പിന്നാലെ പി ജയരാജനെ പിന്താങ്ങി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. മോര്‍ച്ചറി പരാമര്‍ശം ഭീഷണിയല്ലെന്നും പ്രാസഭംഗി പ്രയോഗമെന്നായിരുന്നു ഇ പി വിശേഷിച്ചത്. ഇതിന് വിരുദ്ധമായ നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടേത്

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെയും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെയും തിരക്കുകളിലേക്ക് നീങ്ങുന്നതിനിടയില്‍ സംഘപരിവാര്‍ സംഘടനകള്‍, പ്രത്യേകിച്ച് ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വം, സ്പീക്കരര് എ.എന്‍.ഷംസീറിന്റെ  പ്രസംഗത്തെ രാഷ്ട്രീയായുധമാക്കുകയാണെന്ന് സി.പി.എം തിരിച്ചറിയുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിരോധത്തോടൊപ്പം പ്രത്യാക്രമണത്തിനുമുള്ള തയ്യാറെടുപ്പും സി.പി.എം നടത്തുന്നത്. ശബരിമല യുവതീപ്രവേശന വിവാദം പോലെ വിഷയം കൈവിട്ടുപോകാതിരിക്കാനുള്ള ജാഗ്രതയും സി.പി.എമ്മിനുണ്ട്. ചാനലിലുടെ ഇസ്ലാം മതത്തെ ഷംസീര്‍ പുകഴത്തുന്ന വീഡിയോയും സംഘപരിവാര്‍ ഗണപതിക്കെതിരായ പ്രസംഗത്തോടൊപ്പം പ്രചരിപ്പിക്കുന്നുണ്ട്. മുസ്ലിം മതമൗലിക വാദികള്‍ സ്ി.പി.എമ്മിനെ ഹൈജാക്ക് ചെയതിരിക്കുകയാണെന്നാണ് സംഘപരിവാര്‍ പ്ചാരണം. ഇതിനെ പ്രതിരോധിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്ത കോണ്‍ഗ്രസും യു.ഡി.എഫും നിലപാട് വ്യക്തമാക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദ പ്രസംഗത്തിനു പിന്നാലെ ഉണ്ടായ സി.പി.എം, ബി.ജെ.പി നേതാക്കളുടെ കൊലവിളിപ്രസംഗത്തെ ആയുധമാക്കിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുനീക്കുന്നത്. കൊലവിളി നടത്തിയിട്ടും ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതെന്തെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ചോദ്യം. ഇതിലൂടെ ബി.ജെ.പി സി.പി.എം ബാന്ധവമാരോപിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാത്ത കോണ്‍ഗ്രസ് നിലപാടിനെ ബി.ജെ.പി പ്രീണനമായി ചിത്രീകരിക്കുകയാണ് സി.പി.എം.

Related posts:

Leave a Reply

Your email address will not be published.