മാസപ്പടി വിവാദം:  മുഖ്യനും വീണയ്ക്കും ഹൈക്കോടതി നോട്ടീസ്

1 min read

   മാസപ്പടിയില്‍  അമിക്കസ്‌ക്യൂറി പിണറായിയെ വെറുതെ വിടില്ല

മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹെക്കോടതി നോട്ടീസ് അയയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയുമുള്‍പ്പടെ 12 പേര്‍ക്കാണ് ഹൈക്കോടതിയുടെ നോട്ടീസ് ലഭിക്കുക. നോട്ടീസ് ലഭിക്കുന്നവരില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പി. കെ കുഞ്ഞാലികുട്ടിയുമുണ്ട്. മുഖ്യനും മകളും നോട്ടീസിന് മറുപടി നല്‍കേണ്ടിവരും.  സി.എം.ആര്‍.എല്‍ രൂപീകരിച്ച കമ്പനിക്ക്  സോഫ്റ്റ് വെയര്‍ നല്‍കിയതിനാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കും അവരുടെ കമ്പനിക്കുമായി 1.72 കോടി ലഭിച്ചതെന്നാണ് സി.പി.എം വാദം. എന്നാല്‍ ഇത് ഉന്നതന്റെ മകള്‍ എന്ന നിലയ്ക്ക് സ്വാധീനിക്കാനായി നല്‍കിയ മാസപ്പടിയാണെന്നതാണ് ആരോപണം.
ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖയിലെ ക്രമക്കേടുകള്‍ പ്രകാരം കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ആണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്..

മുഖ്യന്‍ സാറേ താങ്കള്‍ക്ക് മാത്യു കുഴല്‍നാടന്റെ വാ അടപ്പിക്കാന്‍ കഴിയും എന്നാലും എന്നെങ്കിലും ഒരിക്കല്‍ കള്ളങ്ങള്‍ പൊളിയുമെന്ന് ഉറപ്പാണ്.
താങ്കള്‍ മാത്രമല്ല. കോണ്‍ഗ്രസ്സിന്റെ രമേശ് ചെന്നിത്തല, ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും സി.എം.ആര്‍.എല്ലില്‍ നിന്നും പണം കൈപ്പറ്റിയെന്ന് മുന്‍പു തന്നെ കണ്ടെത്തിയതാണ്..ഹര്‍ജിക്കാരന്‍ ഗിരീഷ് ബാബു മരണപ്പെട്ടപ്പോള്‍ കേസ് ഇനി നിലനില്ക്കില്ലെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ താങ്കള്‍ക്ക് തെറ്റി. തട്ടിപ്പു നടത്തിയിട്ടുണ്ടെങ്കില്‍ കേസ് മുന്നോട്ടു പോകും. കമ്പനിയുടെ രേഖകളില്‍ വ്യക്തമാണ്, ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള മൂന്നുവര്‍ഷമാണ് വീണയ്ക്ക് സി.എം.ആര്‍.എലില്‍നിന്ന് പണം കിട്ടിയതെന്നുള്ളത്.

ഇപ്പോള്‍ അമിക്കസ്‌ക്യൂരിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ  നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഇനി അമിക്കസ് ക്യൂറിയെ ഓടിക്കുകയേ നിര്‍വാഹമുള്ളൂ.  

Related posts:

Leave a Reply

Your email address will not be published.