മാസപ്പടി വിവാധം: യഥാര്‍ഥ പ്രതി മുഖ്യമന്ത്രി

1 min read

വീണയ്ക്ക് ലഭിച്ച പണം പിണറായിയുടെ സേവനത്തിന്

മാസപ്പടി വിഷയത്തില്‍ യഥാര്‍ഥ പ്രതി മുഖ്യമന്ത്രി പിണാറായി വിജയനെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. 2016 ഡിസംബര്‍ മുതല്‍ തുടര്‍ന്നുള്ള എല്ലാ മാസത്തിലും വീണാ വിജയന് മാസപ്പടി ലഭിച്ചെന്നും സി.എം.ആര്‍.എല്ലിനെ സഹായിക്കാന്‍ കരിമണല്‍ ഖനന നയത്തില്‍ മുഖ്യമന്ത്രി തിരുത്ത് വരുത്തിയെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. വീണയ്ക്ക് ലഭിച്ച പണം സിഎംആര്‍എലിന് മുഖ്യമന്ത്രി നല്‍കിയ സേവനത്തിനാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.

പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ വീണയ്ക്ക് മാസാമാസം അഞ്ചു ലക്ഷം രൂപ വരെ സിഎംആര്‍എല്‍ നല്‍കി. ഇതിനു പുറമേ എക്‌സാലോജിക് കമ്പനിക്കും മാസം 3 ലക്ഷം രൂപ വീതം കൊടുത്തു. സിഎംആര്‍എലിന്റെ ആവശ്യം ലീസ് അനുവദിക്കണമെന്നാണ്. സിഎംആര്‍എലിന് കരിമണല്‍ ഖനന അനുമതി ഉറപ്പാക്കാന്‍ പിണറായി വിജയന്‍ ഇടപെട്ടുവെന്നും അതിനുവേണ്ടി അദ്ദേഹം വ്യവസായനയം മാറ്റിയെന്നും കുഴല്‍നാടന്‍ ആരോപിച്ചു. അതിനാലാണ് മുന്‍ കരാര്‍ റദ്ദാക്കിയ ഫയല്‍ പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

സിഎംആര്‍എല്‍ എന്ന കമ്പനിയുടെ ഏറ്റവും വലിയ വരുമാനവും താല്‍പര്യവും കരിമണലാണ്. കരിമണലിനുള്ള ലീസ് ആദ്യമായി ലഭിച്ചത് 2003-2004 കാലത്താണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്ത് സിഎംആര്‍എല്‍ കമ്പനി അവരുടെ ലീസ് റദ്ദാക്കിയതിനെതിരെ കേന്ദ്ര മൈന്‍സ് ട്രൈബ്യുണലിനെ സമീപിച്ചു. മൈന്‍സ് ട്രൈബ്യുണല്‍ സിഎംആര്‍എലിന്റെ ആവശ്യങ്ങള്‍ പുനഃപരിശോധിക്കാന്‍ കേരള സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എന്നാല്‍ കേരള സര്‍ക്കാര്‍ ഇതില്‍ അനുകൂല തീരുമാനം കൈക്കൊള്ളാത്തതിനാല്‍ സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിക്കുകയും സിംഗിള്‍ ബഞ്ച് സിഎംആര്‍എലിന് അനുകൂലമായി വിധിക്കുകയും ചെയ്തു.

ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബെഞ്ച് തീരുമാനവും സിഎംആര്‍എലിന് അനുകൂലമായപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിഎംആര്‍എലിന് എതിരായ വിധി വാങ്ങി. എന്നാല്‍ അതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയി.

സിഎംആര്‍എലിന് ലീസ് അനുവദിച്ച് മേഖലകള്‍ നോട്ടിഫൈ ചെയ്താല്‍ അത് സര്‍ക്കാരിന്റെ കൈവശം എത്തുമെന്നാണ് കോടതി 2016 ഏപ്രിലില്‍ പുറത്തിറക്കിയ വിധിയില്‍ പറയുന്നത്. തുടര്‍ന്ന് 2016 മേയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍വന്നു.

കരാര്‍ റദ്ദാക്കാതെ ഫയല്‍ പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. 2019 സെപ്റ്റംബറില്‍ നിയമോപദേശം തേടാന്‍  മുഖ്യമന്ത്രി യോഗം വിളിച്ചു. പാട്ടക്കരാര്‍ റദ്ദാക്കണമെന്ന നിയമവകുപ്പിന്റെ ശുപാര്‍ശ നിലനില്‍ക്കെയായിരുന്നു ഇത്. വീണയ്ക്ക് മാസപ്പടി ലഭിച്ചത് മുഖ്യമന്ത്രി കരിമണല്‍ കമ്പനിക്ക് നല്‍കിയ സേവനത്തിനെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

Related posts:

Leave a Reply

Your email address will not be published.