പിശാച് ആണെന്ന് പറഞ്ഞ് അമ്മ അഞ്ചുവയസ്സുകാരിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി
1 min readസ്വന്തം മകള്‍ പിശാച് ആണ് എന്ന് ആരോപിച്ച് അമ്മ അഞ്ചുവയസ്സുകാരിയായ മകളെ കൊന്നു. 37 കാരിയായ മെലിസ ടൗണ്‍ ആണ് തന്റെ മകള്‍ നിക്കോള്‍ ഒരു പിശാച് ആണ് എന്ന് മുദ്രകുത്തി ഈ ഹീനകൃത്യം ചെയ്തത്. എന്നാല്‍, കൊലപാതക കുറ്റത്തിന് അറസ്റ്റിലായ മെലിസ ഒരു മാനസികപ്രശ്നമുള്ള രോഗിയാണ് എന്ന വാദവുമായി എത്തിയിരിക്കുകയാണ് അവരുടെ അഭിഭാഷകന് ഇപ്പോള്‍ കോടതിയില്‍.
കുഞ്ഞിന്റെ മരണത്തില്‍ കൊലപാതകക്കുറ്റം ചുമത്തി മെലീസ തടവിലാക്കപ്പെട്ടിരുന്നു. കേസിന്റെ വിചാരണ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിചാരണയ്ക്കിടെ കരഞ്ഞുകൊണ്ട് അവള് ചൊവ്വാഴ്ച കോടതിയില്‍ ഹാജരായി. ഈ വിചാരണവേളയിലാണ് മെലീസക്ക് വേണ്ടി ടൗണ്‍ കോടതി നിയോഗിച്ച അറ്റോര്‍ണി ജെയിംസ് സ്റ്റാഫോര്‍ഡ് അവള് ഒരു മാനസിക രോഗിയാണ് എന്ന് വാദിച്ചത്. ഹിയറിംഗിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു. മെലിസ ഒരു സ്കീസോഫ്രീനിക് ആണെന്നും, മാനസികരോഗം കാരണം ഒമ്പത് തവണ അവളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
വളരെ ഹീനമായ രീതിയിലാണ് ഇവര്‍ കുട്ടിയെ കൊലപ്പെടുത്തിയത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഹൂസ്റ്റണ്‍ പ്രാന്തപ്രദേശമായ ടോംബോളിലെ പാര്ക്കിന് സമീപമുള്ള വനപ്രദേശത്തേക്ക് കുഞ്ഞുമായി എത്തിയ മെലീസ അവിടെവച്ച് അവളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനായി കുഞ്ഞിനെ ആദ്യം മുട്ടില്‍ നിര്‍ത്തി. ശേഷം കഴുത്ത് അറുത്തെടുത്തു. കൊലപാതകം നടത്തുന്നതിനിടയില്‍ കുട്ടി ഉറക്കെ കരയുകയും പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെങ്കിലും പരാജയപ്പെട്ടു പോയതായി പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയതിനു ശേഷം മെലീസ തന്റെ മകളുടെ മൃതദേഹം ടോംബോളിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ഒരു നഴ്സ് മെലീസയുടെ പാസഞ്ചര്‍ സൈഡിലെ ബാഗിനുള്ളില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ മരണത്തെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും കൂടുതല്‍ വിശദാംശങ്ങള്‍ നല്കാന് കഴിയില്ലെന്നും ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസസ് പ്രസ്താവനയില്‍ പറഞ്ഞു. 2 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള മറ്റ് മൂന്ന് കുട്ടികളും മെലിസയ്ക്ക് ഉണ്ടെന്നും അവര്‍ സുരക്ഷിതരാണെന്നും മറ്റ് ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്നുണ്ടെന്നും ഏജന്‍സി അറിയിച്ചു.