മോഹന്‍ലാലിന്റെ അള്ളാപിച്ച മൊല്ലാക്കയും ചര്‍ച്ചയാകുന്നു
1 min read
മമ്മൂട്ടിയും കാതലും മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടയില്‍ മോഹന്‍ലാലിന്റെ ഒരു കഥാപാത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. സ്വവര്‍ഗാനുരാഗിയായി മോഹന്‍ലാല്‍ അവതരിപ്പിച്ച അള്ളാപിച്ച മൊല്ലാക്കയാണ് ആ കഥാപാത്രം. ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം 2003ല്‍ ഡോക്യുമെന്റി ആക്കിയപ്പോള്‍ അള്ളാപിച്ച മൊല്ലാക്കയെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. സോഷ്യല്‍ മീഡിയ ഇല്ലാത്ത അക്കാലത്ത് ഈ കഥാപാത്രം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.
2003ല്‍ ഇത്തരമൊരു റോള്‍ ചെയ്യാന്‍ മോഹന്‍ലാല്‍ കാണിച്ച ധൈര്യത്തെ സമ്മതിക്കണം, മമ്മൂട്ടിക്കും നിവിനും പൃഥ്വിരാജിനും മുമ്പ് ലാലേട്ടന്‍ ചെയ്ത കഥാപാത്രമാണ് ഖസാക്കിന്റെ ഇതിഹാസത്തിലെ അള്ളാപിച്ച മൊല്ലാക്ക എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്കു ലഭിക്കുന്നുണ്ട്.