‘മോണ്‍സ്റ്റര്‍’; മോഹന്‍ലാല്‍ വൈശാഖ് ഉദയകൃഷ്ണ കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍

1 min read

കാത്തിരിപ്പിനൊടുവില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന ‘മോണ്‍സ്റ്റര്‍’ ഒക്ടോബര്‍ 21ന് തീയേറ്ററുകളിലെത്തുകയാണ്. പോസ്റ്ററുകളും ട്രെയിലറും പാട്ടുമൊക്കെ പുറത്തിറങ്ങിയതോടെ സിനിമയുടെ റിലീസിനായി ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍. മലയാളത്തില്‍ ഒരുപക്ഷേ ആദ്യമായിട്ടാണ് ഇത്തരമൊരു പ്രമേയത്തില്‍ സിനിമയെത്തുന്നതെന്നും തിരക്കഥ തന്നെയാണ് ചിത്രത്തിലെ നായകനും വില്ലനും എന്നും കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വെളിപ്പെടുത്തിയതോടെ താരത്തിന്റെ ആരാധകരും സിനിമാപ്രേമികളും ഏറെ ആവേശത്തിലാണ്.

6 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഹിറ്റ് കൂട്ടുകെട്ട്

മലയാളത്തില്‍ നിന്ന് ആദ്യമായി 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമേതെന്ന് ചോദിച്ചാല്‍ കൊച്ചുകുട്ടികള്‍ വരെ ഒരേ സ്വരത്തില്‍ പറയും ‘പുലിമുരുകന്‍’ എന്ന്. മലയാള സിനിമാ ചരിത്രം തിരുത്തിയ സിനിമയായാണ് മോഹന്‍ലാല്‍ വൈശാഖ് ഉദയകൃഷ്ണ കോമ്പോ ആദ്യമായി ഒന്നിച്ച ‘പുലിമുരുക’നെ ഏവരും വാഴ്ത്തുന്നത്. ഈ കൂട്ടുകെട്ട് 6 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു പക്കാ ആക്ഷന്‍ മാസ് ചിത്രം തന്നെയാണ് ഏവരും കാത്തിരിക്കുന്നത്. അതിനാല്‍ തന്നെ ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രം പ്രഖ്യാപിച്ചതുമുതല്‍ ഏവരും വന്‍ പ്രതീക്ഷയിലായിരുന്നു. ഈ വെള്ളിയാഴ്ച തീയേറ്ററുകളില്‍ ‘മോണ്‍സ്റ്റര്‍’ അവതരിക്കുകയാണ്.

2010ല്‍ പോക്കിരി രാജയൊരുക്കി സ്വതന്ത്ര സിനിമാ സംവിധായകനായ വൈശാഖ് പിന്നീട് സീനിയേഴ്‌സ്, മല്ലു സിംഗ്, സൗണ്ട് തോമ, പുലിമുരുകന്‍, മധുരരാജ തുടങ്ങിയ വെടിച്ചില്ല് വമ്പന്‍ സിനിമകളൊരുക്കിയ ഹിറ്റ് മേക്കറായി വളരുകയായിരുന്നു. അതോടൊപ്പം തന്നെ വിശുദ്ധന്‍, കസിന്‍സ്, നൈറ്റ്!!ഡ്രൈവ് തുടങ്ങിയ സിനിമകളൊരുക്കിയും ശ്രദ്ധിക്കപ്പെടുകയുണ്ടായി. പുലിമുരുകന് ശേഷം വീണ്ടും മോഹന്‍ലാലിനോടൊപ്പം വൈശാഖ് ഒരുമിക്കുമ്പോള്‍ ഒരു ത്രില്ലിംഗ് മാസ് ആക്ഷന്‍ ചിത്രം തന്നെയാണ് ഏവരുടേയും പ്രതീക്ഷ. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന മോണ്‍സ്റ്റര്‍ പുലിമുരുകനുമായി യാതൊരു തരത്തിലും സാമ്യമില്ലാത്ത ചിത്രമെന്ന് സംവിധായകന്‍ വൈശാഖ് നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥ. ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ടില്‍ നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ഉദയകൃഷ്ണ ഒറ്റയ്ക്ക് തിരക്കഥയൊരുക്കി തുടങ്ങിയത് പുലിമുരുകന്‍ മുതലാണ്. പിന്നീട് കണ്ടത് മാസ് സിനിമകളുടെ കുത്തൊഴുക്കാണ്. മാസ്റ്റര്‍ പീസ്, മധുരരാജ, ആറാട്ട് തുടങ്ങിയ മാസ് ആക്ഷന്‍ ഹിറ്റുകള്‍ക്ക് തിരക്കഥയൊരുക്കിയ തൂലികയില്‍ നിന്നും വീണ്ടുമൊരു ഇന്‍!ഡസ്ട്രി ഹിറ്റ് മോണ്‍സ്റ്ററിലൂടെ പിറക്കുമെന്ന് തന്നെയാണ് ഏവരും കണക്ക് കൂട്ടുന്നത്.

Related posts:

Leave a Reply

Your email address will not be published.