‘വരിശി’ലെ വിജയ്യുടെ നൃത്തത്തെ കുറിച്ച് ബിഗ് ബോസ് താരം, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

1 min read

തമിഴകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വരിശി’ന്റെ തിരക്കിലാണ് വിജയ്. വംശി പൈഡിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ബിഗ് ബോസ് താരം സംയുക്ത ഷണ്‍മുഗനാഥന്‍ ചിത്രത്തെ കുറിച്ച് ഒരു ടെലിവിഷന്‍ ഷോയില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മികച്ച രീതിയില്‍ ചിത്രം വന്നിട്ടുണ്ട്, ഗ്രാന്‍ഡാണ്. വിജയ് സര്‍ തീര്‍ത്തും പ്രൊഫഷണലാണ്. അദ്ദേഹം എന്നും കൃത്യം രാവിലെ ഏഴ് മണിക്ക് സെറ്റില്‍ എത്തും. ലൈവായി അദ്ദേഹത്തിന്റെ ഡാന്‍സ് കാണാനായത് മനോഹരമായ അനുഭവമാണ്. അദ്ദേഹം നൃത്തം ചെയ്തപ്പോള്‍ സെറ്റ് മൊത്തം കയ്യടിച്ചു. അദ്ദേഹത്തിന്റെ എനര്‍ജി അതുല്യമാണ്. പൂര്‍ണ ഊര്‍ജ്ജത്തോടെ അദ്ദേഹം നൃത്തം ചെയ്യുന്നത് കാണാന്‍ വളരെ നല്ലതായിരുന്നു എന്നും സംയുക്ത ഷണ്‍മുഗനാഥന്‍ പറഞ്ഞു.

മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വരിശ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്റര്‍ടെയ്!നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്ക്കും രശ്!മിക മന്ദാനയ്!ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. വിജയ്‌യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം.

ആമസോണ്‍ പ്രൈം വീഡിയോ റെക്കോര്‍ഡ് തുകയ്!ക്ക് വരിശിന്റെ സ്ട്രീമിംഗ് റൈറ്റ്!സ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. പ്രവീണ്‍ കെ എല്‍ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൊങ്കല്‍ റിലീസായിട്ടായിരിക്കും ചിത്രം തിയറ്ററുകളില്‍ എത്തുക.

Related posts:

Leave a Reply

Your email address will not be published.