ആകാംക്ഷയുയര്‍ത്തി പൃഥ്വിരാജിന്റെ ‘ഖലിഫ’, ഏറെ പ്രതീക്ഷയോടെ ആരാധകര്‍

1 min read

പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ‘ഖലിഫ’. ഹിറ്റ് മേക്കര്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നുവെന്നതിനാല്‍ പ്രേക്ഷക പ്രതീക്ഷ ഏറെയുമാണ്. ചിത്രത്തിന്റെ ചിത്രീകരണം എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അടുത്ത വാര്‍ഷം മാര്‍ച്ചില്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിന് പുറമേ ദുബായ്, നേപ്പാള്‍ എന്നിവടങ്ങളും ‘ഖലിഫ’യുടെ ലൊക്കേഷനാകും. ഒരു ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന ‘ഖലിഫ’യുടെ സംഗീതം ജേക്‌സ് ബിജോയിയുടേതാണ്. സത്യന്‍ സൂര്യന്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഷാജി നടുവില്‍ കലാസംവിധാനവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

‘കാപ്പ’ എന്ന ചിത്രമാണ് പൃഥ്വിരാജ് അഭിനയിച്ച് അടുത്തിടെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കടുവ’ എന്ന വന്‍ ഹിറ്റിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്നതിനാല്‍ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാപ്പ’. പൃഥ്വിരാജിന്റെ നാല്‍പ്പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പുറത്തുവിട്ട ചിത്രത്തിന്റെ ടീസര്‍ വന്‍ ഹിറ്റായിരുന്നു. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്!പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്!കെ റൈറ്റേഴ്!സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ‘കാപ്പ’. എന്നായിരിക്കും ‘കാപ്പ’യുടെ റിലീസ് എന്ന് പ്രഖ്യാപിച്ചിട്ടില്ല.

പൃഥ്വിരാജ് നായകനായി ഒട്ടേറെ ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന് പ്രഭാസ് ചിത്രമായ സലാറില്‍ പൃഥ്വിരാജ് കരുത്തുറ്റ ഒരു വേഷത്തില്‍ എത്തുന്നുണ്ട്. കാളിയനാണ് പൃഥ്വിരാജ് നായകനാകുന്ന മറ്റൊരു ചിത്രം. ബ്ലസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രവും പൃഥിരാജ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

Related posts:

Leave a Reply

Your email address will not be published.