മോദിയുടെ ബിരുദം : കെജ്‌രി വാളിന്റെ ഹർജി തള്ളി, 25000 രൂപ പിഴ
1 min readന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി. വിവരങ്ങൾ കെജ്‌രിവാളിന് കൈമാറണമെന്ന് 2016ലാണ് ഗുജറാത്ത് സർവകലാശാലയോട് കേന്ദ്ര വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്.
ഹർജിക്കാരനായ കെജ്‌രി വാളിന് കോടതി 25,000 രൂപ പിഴയും ചുമത്തി. പിഴ ഗുജറാത്ത് ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കണം. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൈമാറേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് ബീരേൻ വൈഷ്ണവ് ഉത്തരവിൽ വ്യക്തമാക്കി.
കേന്ദ്ര വിവരാവകാശ കമ്മീഷൻ നിർദ്ദേശത്തെ ചോദ്യം ചെയ്ത് ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ ബിരുദ വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും തങ്ങളെ കേൾക്കാതെയാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചതെന്നും സർവകലാശാല വാദിച്ചു.