മോദി അന്ന് അഡ്വാനിയുടെ രഥം തെളിച്ചു, ഇന്ന് നാട്ടിന്റെയും
1 min readഅഡ്വാനിയെ സാക്ഷിയാക്കി മോദി 22ന് അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തും.
ലാല്‍കൃഷ്ണ അഡ്വാനിയെ അറസ്റ്റ് ചെയ്യുന്നു. ബിഹാറിലെ സമസ്തിപൂരില്‍ വെച്ച്. ശ്രീരാമജന്മഭൂമിയിലേക്കുള്ള രഥയാത്രയിലാണ് അഡ്വാനി. ആ രാമ രഥയാത്ര ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവായി അഡ്വാനിയെ മാറ്റിയിരുന്നു. അഡ്വാനിയുടെ രഥയാത്രയുടെ സാരഥി മറ്റാരുമായിരുന്നില്ല. ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. 1990 ഒക്ടോബര്‍ 22ന് അര്‍ദ്ധരാത്രി, 23ന് പുലര്‍ച്ചെ, അപ്പോഴാണ് അഡ്വാനിയെ ലാലുപ്രസാദ് യാദവിന്റെ ബിഹാര്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ബിഹാറിലെ സമസ്തിപൂരില്‍ വച്ച്. സമസ്തിപൂരിലെ സര്‍ക്യൂട്ട ഹൗസിലായിരുന്നു അദ്ദേഹത്തെ അവിടെ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്ന് ജനമനസാക്ഷി മുഴുവന്‍ രാമന്റെ കൂടെയായിരുന്നു. അഡ്വാനിയുട കൂടെയും. സമസ്തിപൂരിലെ ബി.ജെ.പി ജില്ലാ പ്രസിഡന്‍രായിരുന്ന പ്രൊഫസര്‍ അഖിലേഷ്വര്‍ പ്രസാദ് നാരായണ്‍ സിംഗ് ഓര്‍ക്കുന്നു. സമസ്തിപൂരിലെ രാംനിരീക്ഷന്‍ ആത്മാറാം കോളേജിലെ ഹിസ്റ്ററി പ്രൊഫസര്‍കൂടിയായിരുന്ന അദ്ദേഹം. ഇന്ന് അദ്ദേഹത്തിന് 80 വയസ്സായി. കാര്യങ്ങള്‍ തികച്ചും ഓര്‍മ്മയില്‍ വരുന്നില്ല. എന്നാല്‍ ഒരു കാര്യം ഓര്‍മ്മ വരുന്നുണ്ട്. അഡ്വാനിയെ അറസ്റ്റ് ചെയ്തതോടെ ജനക്കൂട്ടം അത്രയും രോഷാകുലരായിരുന്നു. ഒക്ടോബര്‍ 23ന് രാവിലെ നൂറുകണക്കിന് സ്ത്രീകള്‍ സമസ്തിപൂരില്‍ തെരുവിലേക്കിറങ്ങി. അന്ന് ഛാത്ത് അനുഷ്ഠിക്കുന്ന ദിവസമാണ്. സത്രീകളൊന്നും വീട്ടില് പോകുന്നില്ല എന്നു തീരുമാനിച്ചു. ഞങ്ങളിവിടെ സര്‍ക്യൂട്ട് ഹൗസില്‍ തന്നെ ഛാത്ത് അനുഷ്ഠിച്ചോളാം അവര്‍ പറഞ്ഞു . ഭരണകൂടം കിടുങ്ങിപ്പോയി. വാര്‍ത്താവിനിമയ സംവിധാനം ഇന്നത്തെപ്പോലെയില്ല. അഡ്വാനിയെ സമസ്തിപൂരിലെ സര്‍ക്യൂട്ട ഹൗസിലെ ഗസ്റ്റ് ഹൗലില്‍ നിന്നും ഉണര്‍ത്തി അറസ്റ്റ് ചെയ്ത ധുംകയിലെ മസന്‍ജോര് ഡാം ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. ജനം മുഴുവന്‍ സമസ്തിപൂരില്‍ തടിച്ചുകൂടി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കൈലാസപതി മിശ്ര അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നു. ജനക്കൂട്ടത്തിന് ഇപ്പോള്‍ പ്ര്തിഷേധ റാലി നടത്തണം. ജനം അത്രയും രോഷാകുലരായിരുന്നു.ലാലുപ്രസാദ് യാദവിനെ കയ്യില്‍ കിട്ടിയാല്‍ ജനം അന്ന് ശരിയാക്കുമായിരുന്നു. ഹാജിപ്പൂരില്‍ നിന്ന് 22 ന് വൈകിട്ട് അഡ്വാനി സമസ്തിപൂരില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ 23 നു അര്ദ്ധരാത്രി ഒരുമണിക്കാണ് എത്തിയത്. സ്ഥിതിഗതികള്‍ വഷളാവുമെന്ന് പോലീസിന് മനസ്സിലായി .ഉടന്‍ തന്നെ കൈലാസപത്ി മിശ്രയെയും പ്രവര്‍ത്തകരെയും അറസ്്റ്റ് ചെയ്ത ഡസന്‍ കണക്കിന് ബസുകളിലായി മുസഫര്‍പൂരിലേക്ക് കൊണ്ടുപോയി.
അഡ്വാനിയെ അറസ്റ്റ് ചെയ്തപ്പോള്‍ കൂടെ നരേന്ദ്രമോദിയും ഉണ്ടായിരുന്നു. മോദി അന്ന് ബി.ജെ.പിയുടെ സംഘടനാ സെക്രട്ടറി ആയിരുന്നു. അന്ന് പക്ഷേ ഞങ്ങള്‍ക്ക് മോദിജിയെ അറിയില്ലായിരുന്നു. അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടയാളായിരുന്നില്ല മോദി. അഡ്വാനി ഇടയ്ക്ക് പറഞ്ഞിരുന്നു. അന്ന് 1990ല്‍ രഥയാത്ര തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ തന്നെ രാമക്ഷേത്രം ഉയരുമെന്ന് എനിക്കുറപ്പായിരുന്നു. അത് എന്ന് എന്നുള്ള സമയത്തിന്റെ പ്രശ്‌നംമാത്രമ ഉണ്ടായിരുന്നുള്ളു. ഞാന്‍ വെറുമൊരു യാത്രികന്‍ മാത്രമായിരുന്നു എനിക്കറിയാമായിരുന്നു. യഥാര്‍ഥത്തില്‍ യാത്ര നയിച്ചിരുന്നത് രാമന്‍ തന്നെയായിരുന്നു. അത് രാമന്റെ ജന്മസ്ഥലത്തേക്കാണ് പോകുന്നത്. അന്ന് തന്റെ രഥയാത്രയുടെ സാരഥിയായിരുന്നു നരേന്ദ്രമോദിയെക്കുറിച്ച് അഡ്വാനി പറഞ്ഞതിങ്ങനെ. രാമനാല്‍ തിരഞ്ഞെടുക്കപ്പെട്ട രാമഭക്തനായിരുന്നു നരേന്ദ്രമോദി. രാമക്ഷേത്രം നിര്‍മ്മിക്കുന്നത് മേല്‍നോട്ടം വഹിക്കാന്‍ രാമന്‍ തന്നെ അദ്ദേഹത്തെ തിരഞെടുക്കുകയായിരുന്നു.
അയോദ്ധ്യയില്‍ നിന്ന് രാംലല്ലയുടെ വിഗ്രഹം എടുത്തുമാറ്റാനാഗ്രഹിച്ചവരാണ് ദശാബ്ദങ്ങളായി ഇന്ത്യഭരിച്ചത്. അവര്‍ക്ക് പ്രീണനമായിരുന്നു രാഷ്ട്രീയം. അവര്‍ക്ക് ഇഫതാര്‍ മതേതരമായിരുന്നു. അവര്‍ മതേതരത്വത്തെ തെറ്റായി വ്യാഖ്യാനിച്ചു. മതമല്ല ധര്‍മ്മമെന്ന് അവര്‍ക്ക് മനസ്സിലായില്ല. ധര്‍മ്മവും രാഷ്ട്രീയവും സദ്ഭരണത്തിന് വേണ്ടിയാവണം. രഥയാത്രയിലുൂടെ അഡ്വാനിയും മോദിയും കാണിച്ചത് ധര്‍മ്മവും രാഷ്ട്ീയവും പരസ്പര പൂരകമാണെന്നാണ്. അവ പരസ്പരം എതിര്‍ക്കേണ്ടവരല്ല. രാഷ്ട്രീയത്തിന്റ ഹൃദയം ധര്‍മ്മമാവണമെന്ന് അഡ്വാനിയും മോദിയും കാണിച്ചുകൊടുത്തു.
അഡ്വാനിയും മോദിയും കാണിച്ച വഴിയിലേക്കാണ് ഇന്ത്യ ഇപ്പോള്‍ പോകുന്നതെന്ന്ത് ശുഭകരമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ അഡ്വാനിയെ സാക്ഷിനിറുത്തി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠയ്ക്ക് നേതൃത്വും നല്‍കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രാധാന്യമുള്ള ചരിത്ര മൂഹൂര്‍ത്തമായി ജനു22 മാറാന്‍ പോവുകയാണ്.