സ്റ്റീല്‍ അതോറിട്ടിക്ക് മോദിയുടെ അഭിനന്ദനം
1 min readന്യൂഡല്‍ഹി -ഹോട്ട് മെറ്റല്‍, ക്രൂഡ് സ്റ്റീല്‍, സേലബില്‍ സ്റ്റീല്‍ എന്നിവയുടെ ഉല്പാദനത്തില്‍ 2023 ജനുവരിയില്‍ ചരിത്രത്തില്‍ ഏറ്റവും വലിയ ഉയര്‍ച്ച കൈവരിച്ചതിന് സ്റ്റീല്‍ അതോറിട്ടി ഓഫ് ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ത്യയുടെ സ്വയം പര്യാപ്തതയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട മേഖലയില്‍ നിന്നുള്ള പ്രോത്സാഹജനകമായ വാര്‍ത്തകളെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്