മന്ത്രി കെ. രാധാകൃഷ്ണനും അത്ര മോശക്കാരനല്ല

1 min read

പിണറായി മന്ത്രിസഭയിലെ എല്ലാ മന്ത്രിമാര്‍ക്കും നല്ല ഇമേജാണ്. എന്തെങ്കിലും ആരോപണമില്ലാത്തവരാരുമില്ല. എന്നാല്‍ കെ.രാധാകൃഷ്ണന്‍ വളരെ മാന്യനാണെന്നായിരുന്നു എല്ലാവരുടെയും ധാരണ. പിന്നാക്കവിഭാഗത്തില്‍ പാവപ്പെട്ട വീട്ടില്‍ ജനിച്ചു. വലിയ അഴിമതിക്കഥകളിലും പേര് കേട്ടിട്ടില്ല. ആകെ ഉണ്ടായ വിവാദങ്ങളൊക്കെ പാര്‍ട്ടിക്ക് വേണ്ടി മാത്രം. ഇപ്പോഴിതാ ആ മുഖം മൂടി കൂടി അഴിഞ്ഞു വീഴുന്നു. കരുവന്നൂര്‍ സഹകരണബാങ്കിലെ കോടികളുടെ തട്ടിപ്പ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത് മുഖ്യപ്രതി സതീഷ് കുമാര്‍ പണം കൃത്യമായി എത്തിച്ച പ്രമുഖരില്‍ മന്ത്രി രാധാകൃഷ്ണനും ഉണ്ടെന്നാണ്. കള്ളന്മാരുടെ ഇടയില്‍ ഒരു നല്ലവനുണ്ടെന്ന ആശ്വാസം പോലും ഇല്ലാതാകുമ്പോള്‍ ഉണ്ടാകുന്ന ഒരു വിഷമം. വടക്കാഞ്ചേരി നഗരസഭയിലെ സി.പി.എമ്മിന്റെ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.അരവിന്ദാക്ഷനാണ് ഇതുസംബന്ധിച്ച മൊഴി നല്‍കിയത്. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.പിയുമായ പി.കെ.ബിജു, മുന്‍ മന്ത്രി എ.സി മൊയതീന്‍ എന്നിവരാണ് പണം കിട്ടിയ മറ്റുള്ളവര്‍.

Related posts:

Leave a Reply

Your email address will not be published.