പാര്‍ക്കിംഗ് ഫീസ് പാടില്ലെന്ന് മന്ത്രി ഗണേഷ്
1 min readതിരുവനന്തപുരം നഗരത്തില്‍ നഗരസഭ പാര്‍ക്കിംഗ് ഫീസ് ഈടാക്കരുതെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറയുന്നു. എന്നാല്‍ പാര്‍ക്കിംഗ് നിയന്ത്രണം കൊണ്ടുവരണം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം നഗരസഭ രേഖപ്പെടുത്തണം. അതനുസരിച്ചാണ് പാര്‍ക്ക് ചെയ്യുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പും പോലീസും ഉറപ്പുവരുത്തണം. അല്ലാത്തവരില്‍ നിന്ന് ഫൈന്‍ ഈടാക്കണം. ഇത് വഴി കോര്‍പ്പറേഷന് വരുമാന മാകുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ ഇലക്ട്രിക് ബസുകള്‍ ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞപ്പോള്‍ ശക്തമായ എതിര്‍പ്പുമായി തിരുവനന്തപുരത്തെ സി.പി.എം നേതൃത്വം രംഗത്തുവന്നിരുന്നു. ഇനി മുതല്‍ പാര്‍ക്കിംഗിന്റെ ചുമതലയുളള കോര്‍പറേഷനെ വെട്ടിലാക്കുന്നതാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ഇപ്പോള്‍ പോലീസാണ് പാര്‍കിംഗ് ഫീസ ്പിരിക്കുന്നത്. ഇനി പാര്‍ക്കിംഗിനായി നഗരസഭയ്ക്ക് കുറെ സ്ഥലം കണ്ടെത്തേണ്ടിവരും. ഇപ്പോഴുള്ള പാര്‍ക്കിംഗ് സൗകര്യങ്ങള്‍ വളരെ അപര്യാപ്തമാണ്.