ഖുശ്ബു ദേശീയ വനിതാ കമ്മീഷന്‍ അംഗം; സ്ത്രീകളുടെ അവകാശത്തിനുവേണ്ടി പോരാടിയതിന്റെ ഫലമെന്ന് അണ്ണാമലൈ
1 min readചെന്നൈ : തെന്നിന്ത്യന്‍ നടിയും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി. മൂന്നു പേരെയാണ് പുതുതായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. മമതകുമാരി (ജാര്‍ഖണ്ഡ്), ഡെലിന ഖോങ്ദൂപ് (മേഘാലയ) എന്നിവരാണ് മറ്റ് രണ്ടു പേര്‍.
കേന്ദ്ര വനിതാ ശിശു വികസന മന്രതാലയത്തിന്റെ വിജ്ഞാപനം ട്വിറ്ററില്‍ പങ്കുവച്ച് ഖുഷ്ബു പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചിട്ടുണ്ട്. ബിജെപി തമിഴ്നാട അധ്യക്ഷന്‍ കെ.അണ്ണാമലൈയും ഖുഷ്ബുവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. വനിതകളുടെ അവകാശത്തിനുവേണ്ടി നിരന്തരം നടത്തിയ പോരാട്ടത്തിനു ലഭിച്ച അംഗീകാരമാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
1980ല്‍ ബേണിങ ട്രെയ്ന്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഖുശ്ബു പിന്നീട് 100ലധികം സിനിമകളില്‍ അഭിനയിച്ചു. തമിഴ്നാട്ടില്‍ ആരാധകര്‍ ഖുശ്ബുവിന്റെ പേരില്‍ ക്ഷേത്രം നിര്‍മ്മിച്ചിട്ടുണ്ട്. 2020ലാണ് അവര്‍ ബിജെപിയിലെത്തുന്നത്. ബിജെപിയുടെ താരപ്രചാരക കൂടിയാണ ്ഖുശ്ബു.