ദിലീപിന്റെ മകളാണെന്നുള്ള ഒരു കുറവേ ആ കൊച്ചിനുള്ളൂ
1 min readനടി നമിത പ്രമോദിന്റെ ബിസിനസിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയ മീനാക്ഷിക്കു നേരെ രൂക്ഷ വിമർശനം. നമിതയും മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ടു തന്നെ സുഹൃത്തിന്റെ സന്തോഷത്തിൽ പങ്കു ചേരാൻ നാദിർഷയുടെ മകളോടൊപ്പമാണ് മീനാക്ഷി എത്തിയത്. ഇതിന്റെ വീഡിയോ പുറത്തു വന്നതോടെ പലരും മീനാക്ഷിയെ വിമർശിച്ച് രംഗത്തെത്തി. ദിലീപിന്റെ മകൾ എന്നുമാത്രം പറയുന്നതിനെയാണ് അവർ എതിർക്കുന്നത്. ”10 മാസം ചുമന്ന് നൊന്തു പ്രസവിച്ച അമ്മയ്ക്ക് ഒരു റോളുമില്ലേ? ദിലീപിന്റെ മകളായത് മാത്രമേ ആ കൊച്ചിനുള്ള ആകെയൊരു കുറവ്. മഞ്ജുവിന്റെ മകൾ അണെന്നുള്ളതാണ് ആ കുട്ടിയുടെ നേട്ടം” എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഈ കുട്ടിക്ക് ദിലീപിന്റെ ഛായയും മാനറിസവും ആണ്. മീനാക്ഷിക്ക് ജാഡയാണ് തലക്കനവും അഹങ്കാരവും ഉണ്ട് ഇങ്ങനെ പോകുന്നു മറ്റു ചില കമന്റുകൾ. കോടികളുടെ ആസ്തിയുള്ള കുട്ടി അൽപം ജാഡ കാണിക്കുന്നതിൽ തെറ്റില്ലെന്നും ചിലർ പറയുന്നു.
ദിലീപും മഞ്ജുവും പിരിയാൻ തീരുമാനിച്ചപ്പോൾ മീനാക്ഷി അച്ഛനോടൊപ്പം പോയതാണ് പലരെയും ചെടിപ്പിച്ചത്. ദിലീപും കാവ്യാമാധവനും തമ്മിലുള്ള രണ്ടാം വിവാഹത്തിന് മുൻകയ്യെടുത്തത് മീനാക്ഷിയാണെന്നതും കുറ്റപ്പെടുത്തലുകൾക്ക് കാരണമായി. എന്നാൽ വിവാദങ്ങൾക്ക് മറുപടി പറയാതെ ഒഴിഞ്ഞു നിൽക്കാനാണ് മീനാക്ഷി എപ്പോഴും ശ്രമിക്കാറുള്ളത്