മോദിയുടെ ഭരണകാലത്ത് മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയായി; കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം
1 min readന്യൂഡൽഹി : മോദി സർക്കാരിന്റെ ഭരണത്തിൻ കീഴിൽ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചുവെന്ന് കണക്കുകൾ. എയിംസിന്റെ എണ്ണം ഏഴിൽ നിന്ന് 22 ആയി ഉയർന്നു. കേന്ദ്രസർക്കാരാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്. രാജ്യത്ത് മെഡിക്കൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുകയാണ് കേന്ദ്രസർക്കാർ ഇതിലൂടെ ചെയ്യുന്നത്.
2014ൽ മോദി ഭരണമേൽക്കുമ്പോൾ രാജ്യത്ത് 387 മെഡിക്കൽ കോളേജുകളാണ് ഉണ്ടായിരുന്നത്. എന്നാൽ 2023ൽ മെഡിക്കൽ കോളേജുകളുടെ എണ്ണം 660 ആയി ഉയർന്നു. 2014ലെ ഏഴ് എയിംസുകളുടെ സ്ഥാനത്ത് ഇപ്പോൾ 22 എയിംസുകളാണുള്ളത്.
മെഡിക്കൽ സീറ്റുകളുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 2014ൽ 51,348 എംബിബിഎസ് സീറ്റുകളാണ് രാജ്യത്ത് ആകെയുണ്ടായിരുന്നത്. ഇന്നത് 1,01.043 ആയി ഉയർന്നു. പിജി മെഡിക്കൽ സീറ്റുകൾ 31,185ൽ നിന്നും 65,335 ആയി ഉയർന്നു. ഇരട്ടിയിലധികം വർദ്ധനവ്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽ തന്നെ പഠിക്കാൻ അവസരങ്ങൾ സൃഷ്ടിക്കുകയായിരുന്നു മോദി ഗവൺമെന്റ്.