മറിയക്കുട്ടി : സര്‍ക്കാര്‍ വക്കീല്‍ പിണറായി കളിച്ചു. ഒടുവില്‍ ഓടി.
1 min read
മറിയക്കുട്ടിയുടെ വിധവാ പെന്‍ഷന്‍ കേസില്‍ കോടതിക്കെതിരായ പരാമര്‍ശം നടത്തിയ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ഒടുവിലത് പിന്‍വലിച്ചു. ഇങ്ങനെ പറയാന്‍ എങ്ങനെ ധൈര്യം വന്നു എന്നു ചോദിച്ചപ്പോഴാണ് പിണറായി സ്‌റ്റൈലില്‍ കോടതിയില്‍ പറഞ്ഞ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഒടുവില്‍് പറഞ്ഞത് വിഴുങ്ങിയത്. സര്‍ക്കാരിനെതിരെ കോടതി ഉത്തരവുകളിറക്കുന്നു എന്നായിരുന്നു അഭിഭാഷകന്റെ പരാമര്‍ശം. മറിയക്കുട്ടിയുടെ പരാതി രാഷ്ട്ീയപ്രേരിതമെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. ഒരാള്‍ മറിയക്കുട്ടിയെ സഹായിക്കുന്നു എന്നും സര്ക്കാര്‍ വാദിച്ചു. സര്‍ക്കാരിന്റെ വാദം ഞെട്ടിക്കുന്നതെന്നായിരുന്നു കോടതി പറഞ്ഞത്. അതേ സമയം ഹര്‍ജിക്കാരി വി.ഐ.പിയാണെന്ന വാദത്തില്‍ കോടതി ഉറച്ചുനിന്നു. ആരും രക്ഷിച്ചില്ലെങ്കില്‍ മറിയക്കുട്ടിയെ കോടതി സംരക്ഷിക്കും. ഒരു ഹര്‍ജിയുമായി വന്നയാള്‍ക്കെതിരെ എന്തൊരു ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. അതേ സമയം എനിക്ക് ഒറ്റയ്ക്ക് പെന്‍ഷന്‍ തരേണ്ടെന്നും കിട്ടാനുളളവര്‍ക്കെല്ലാം സര്‍ക്കാര്‍ നല്കിയാല്‍ മതിയെന്നും മറിയക്കുട്ടിയും വാദിച്ചു.