മമ്മൂട്ടിയെ ചവിട്ടി അനുജന്റെ മകൻ
1 min read
അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് സംഭവം.
അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ മമ്മൂട്ടിയെ ചവിട്ടിയ കഥ പറയുന്നു മഖ്ബൂൽ സൽമാൻ . മമ്മൂട്ടിയുടെ അനുജന്റെ മകനുണ്ട് മഖ്ബൂൽ . മമ്മൂട്ടിയെ ചവിട്ടുന്ന രംഗം ഒരുപാട് തവണ ഷൂട്ട് ചെയ്തിട്ടും ശരിയായില്ല. ഇനി ശരിയാക്കിയില്ലെങ്കിൽ ഞാൻ എണീറ്റു പോകും എന്ന് മൂത്താപ്പ പറഞ്ഞു. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിലാണ് മഖ്ബുൽ ഇക്കാര്യം പറഞ്ഞത്.
അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു എന്റേത്. ഈ പടത്തിൽ ഞാൻ ഉണ്ടെന്ന് അറിയുന്നത് പൂജ കഴിഞ്ഞതിനു ശേഷമാണ്. ഞാൻ അവിടെ എത്തിയപ്പോഴേക്കും 10 മിനിട്ട് വൈകി. അപ്പോഴേക്കും അവിടെയുള്ള എല്ലാവരും മൂത്താപ്പയുടെ കൂടെ നിന്ന് ഫോട്ടോ എടുത്തിരുന്നു. എന്നെ കണ്ടപാടെ നീയെന്താ ഇവിടെ എന്ന് അദ്ദേഹം ചോദിച്ചു. ഞാനതിലുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. മാസ്റ്റർപീസ് പോലെ പ്രതീക്ഷിക്കരുത് , നെഗറ്റീവ് റോളാണെങ്കിലും നന്നായിരിക്കുമെന്നും മൂത്താപ്പ പറഞ്ഞു.
മൂത്താപ്പയെ ചവിട്ടുന്ന സീൻ ചെയ്യാൻ എനിക്ക് നല്ല മടിയുണ്ടായിരുന്നു എന്നും മഖ്ബൂൽ പറയുന്നു. ചേട്ടാ, നിങ്ങൾക്കത് മെഗാ സ്റ്റാർ മമ്മൂട്ടിയായിരിക്കും. പക്ഷേ എനിക്കത് മൂത്താപ്പയാണ് എന്ന് ഞാൻ ഷാജി ചേട്ടനോട് പറഞ്ഞു. മമ്മൂക്ക അതൊക്കെ സപ്പോർട്ട് ചെയ്ത് നിന്നു തന്നോളും എന്നാണ് ചേട്ടൻ പറഞ്ഞത്. ടേക്ക് എടുക്കുമ്പോൾ ഞാൻ പതുക്കെ മൂത്താപ്പയെ ചവിട്ടും. ഒരുപാട് തവണ റീടേക്ക് എടുത്തിട്ടും ശരിയായില്ല. ഓരോ തവണ ചവിട്ടുമ്പോഴും പുള്ളി എന്നെ നോക്കും. ഇനി ചവിട്ടിയില്ലേൽ ഞാൻ എഴുന്നേറ്റ് പോകും എന്ന് ഒടുവിൽ മൂത്താപ്പ പറഞ്ഞു. ഇതു കേട്ട് ഞാൻ ഒറ്റ ചവിട്ടു കൊടുത്തു. ചവിട്ടി കഴിഞ്ഞപ്പോൾ എനിക്ക് ഭയങ്കര വിഷമമായി. സാരമില്ല, സിനിമയല്ലേ എന്നു പറഞ്ഞ് മൂത്താപ്പ എന്നെ സമാധാനിപ്പിച്ചു.
കസബയുടെ ഷൂട്ടിംഗ് സമയത്തും ഡയലോഗ് തെറ്റിച്ചതിന് ചീത്ത കേട്ടിട്ടുണ്ട് എന്നും മഖ്ബൂൽ പറയുന്നു. ഇനി നീ ശരിയാക്കിയില്ലെങ്കിൽ ഞാൻ നിന്റെ ഡയലോഗ് പറയുമെന്ന് മൂത്താപ്പ പറഞ്ഞു. ഓരോ തവണ തെറ്റിക്കുമ്പോഴും പറഞ്ഞു തരും. നിന്റെ ഡയലോഗ് എന്നെക്കൊണ്ട് പറയിപ്പിക്കുന്നോ എന്ന് ചോദിക്കും. മഖ്ബൂൽ വെളിപ്പെടുത്തി.