മൂന്നു താരങ്ങള്‍ക്കെതിരെ കേസുമായി മന്‍സൂര്‍ അലി ഖാന്‍
1 min read തൃഷയ്ക്കെതിരെ മാനനഷ്ടക്കേസുമായി നടന്‍ മന്‍സൂര്‍ അലി ഖാന്‍. ഒരു സോഷ്യല്‍ മീഡിയാ പ്ലാറ്റഫോമിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. മറ്റു താരങ്ങള്‍ക്കെതിരെയും നടന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. തൃഷയ്ക്കു പുറമേ, ദേശീയ വനിത കമ്മീഷന്‍ അംഗം ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്കെതിരെയാണ് ചെന്നൈ കോടതിയില്‍ മന്‍സൂര്‍ കേസ് നല്‍കിയത്. ‘ലിയോ ‘സിനിമയുമായി ബന്ധപെട്ടുള്ള അഭിമുഖത്തിനിടെ തൃഷയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം മന്‍സൂര്‍ നടത്തിയതാണ് വിവാദമായത്..
എന്നാല്‍ ഒരു സ്ത്രീയെയും താന്‍ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും സത്യം മനസിലാക്കാതെ മൂന്നുപേരും തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്നുമാണ് മന്‍സൂറിന്റെ വാദം. ചെന്നൈ പൊലീസ് കേസെടുത്തതിന് പിന്നാലെ മന്‍സൂര്‍ മാപ്പ് പറഞ്ഞിരുന്നു. വിവാദം കേട്ടടങ്ങി എന്ന് കരുതിയിരിക്കവെയാണ് മന്‍സൂറിന്റെ അപ്രതീക്ഷിത നീക്കം. തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന്‍ എത്തിയത്.