മനോഹരമീ അമലയുടെ ഗര്‍ഭകാലം
1 min readഅമല പോളും ഭര്‍ത്താവ് ജഗദ് ദേശായിയും അവരുടെ ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. പ്രെഗ്നന്‍സി ഫോട്ടോഷൂട്ടുമായി എത്തുകയാണ് താരസുന്ദരി. ഫോട്ടോഷൂട്ടിനിടയില്‍ പകര്‍ത്തിയ ചിത്രം പോസ്റ്റ് ചെയ്താണ് അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത അമല ആരാധകരെ അറിയിച്ചത്. ഭര്‍ത്താവായ ജഗദ് അമലയുടെ വയറില്‍ തലോടുന്നു. ഒപ്പം ഇരുവരും പരസ്പരം സ്നേഹ ചുംബനം നല്‍കുന്നു. പ്രണയാതുരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. വിഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഒരു പ്രണയ സിനിമ പോലെ മനോഹരം എന്നാണ് വിഡിയോ കണ്ട പലരുടെയും അഭിപ്രായം. നടിയും അവതാരകയുമായ പേളി മാണിയും പേളിയുടെ സഹോദരി റേച്ചലും നടി ശിവദയുമടക്കം അമലയ്ക്ക് ആശംസ അറിയിച്ച് നിരവധി പേരെത്തുകയുണ്ടായി.