കല്യാണം വിളിക്കാത്തതില്‍ തുടങ്ങിയ തര്‍ക്കം: കോട്ടയത്ത് യുവാവ് വെട്ടേറ്റ് മരിച്ചു
1 min readകോട്ടയം: കോട്ടയം കറുകച്ചാലില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു എന്ന 36ക്കാരമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ പിന്നീട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.
ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ ബിനു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കല്യാണം വിളിക്കാത്തതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സെബാസ്റ്റ്യന്‍ തന്റെ കല്യാണത്തിന് ബിനുവിനെ ക്ഷണിക്കാത്തതിന്റെ പേരില്‍ സെബാസ്റ്റ്യന്റെ വീടിന് ബിനു കല്ലെറിഞ്ഞിരുന്നു. വിഷ്ണുവിനെ ഭാര്യയുടെ മുന്നില്‍ വെച്ച് ബിനു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ബിനുവിനെ ആക്രമിക്കാന്‍ കാരണം.