തേങ്ങ മോഷ്ടിച്ച് ഒളിവില്‍ പോയ യുവാവ് 11 മാസത്തിന് ശേഷം പോലീസ് പിടിയില്‍

1 min read

ജീവനക്കാരനെ കബളിപ്പിച്ച് മൂന്നൂറ് കിലോ തേങ്ങ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. വടുതല സൗത്ത് ചിറ്റൂര്‍ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ ആറളം ചീരംവേലില്‍ സജേഷിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ആലുവയിലെ മൊത്തവ്യാപാരസ്ഥാപനത്തില്‍ നിന്നും ഉടമസ്ഥന് പണം നല്‍കിയെന്ന് പറഞ്ഞ് ജീവനക്കാരനെ കബളിപ്പിച്ചാണ് ഇയാള്‍ തേങ്ങ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. കേസ് ആയതിനേ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.

വിലതകര്‍ച്ചയ്‌ക്കൊപ്പം സംഭരണം കൂടി പാളിയതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സംസ്ഥാനത്തെ തേങ്ങ കര്‍ഷകര്‍ നേരിടുന്നത്. കൂലി ചെലവ് പോലും കിട്ടാത്ത സാഹചര്യത്തില്‍ പലരും കൃഷി ഉപേക്ഷിക്കുകയാണ്. കൊപ്ര വിറ്റ് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അതിലും വെല്ലുവിളിയാണ്. കൊപ്ര സംഭരണത്തിനും കൃത്യമായ സംവിധാനം സംസ്ഥാനത്തില്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.

വീടിന് ദോഷം മാറാന്‍ സ്വര്‍ണക്കുരിശ് നിര്‍മിക്കണമെന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് ഇരുപത്തി ഒന്ന് പവന്‍ സ്വര്‍ണം തട്ടിയെടുത്ത രണ്ട് സ്ത്രീകളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട പള്ളിക്കല്‍ സ്വദേശിനി ദേവി, കൊല്ലം കലയപുരം സ്വദേശിനി സുമതി എന്നിവരാണ് പിടിയിലായത്. അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെയാണ് ഇരുവരും കബളിപ്പിച്ചത്. കത്തിയും, വാക്കത്തിയും വീടുകള്‍ തോറും കയറി വില്പന നടത്തി ഉപജീവനം നടത്തിയിരുന്ന ദേവിയും, സുമതിയും കിടങ്ങൂര്‍ അമ്മാവന്‍പടി ഭാഗത്ത് ഫ്‌ലാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്നു.

ഇതിനിടയിലാണ് അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ പരിചയപ്പെട്ടത്. വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കില്‍ സ്വര്‍ണ്ണം കൊണ്ട് കുരിശ് പണിതാല്‍ മതി എന്നും ഇരുവരും വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഇവരുടെ കയ്യില്‍ നിന്നും പലപ്പോഴായി 21 പവന്‍ സ്വര്‍ണം കൈക്കലാക്കുകയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.