പ്രതിഫലം 65,000 രൂപ, ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകള്‍; പിടിച്ചത് 70 ലക്ഷം രൂപയുടെ സ്വര്‍ണം

1 min read

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് ഒരുകിലോയിലേറെയുള്ള സ്വര്‍ണമിശ്രിതം കസ്റ്റംസ് പിടികൂടി. മലപ്പുറം കൂട്ടായി സ്വദേശി തോടത്ത് സാദിക്കി(40)നെയാണ് 1.293 കിലോ സ്വര്‍ണമിശ്രിതവുമായി കോഴിക്കോട് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. 70 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം, ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകളാക്കിയാണ് ഇയാള്‍ ഒളിപ്പിച്ചിരുന്നത്.

സ്വര്‍ണം കടത്തുന്നതിന് പ്രതിഫലമായി 65,000 രൂപയാണ് കള്ളക്കടത്തുസംഘം തനിക്ക് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് സാദിക്കിന്റെ മൊഴി. പിടിച്ചെടുത്ത സ്വര്‍ണമിശ്രിതത്തില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം പ്രതിയുടെ അറസ്റ്റും തുടര്‍നടപടികളും പൂര്‍ത്തിയാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.