മമ്മൂട്ടി സാർ വളരെ സ്‌പെഷ്യലാണ്
1 min readഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമയുടെ വലിയ ആരാധികയാണ് താനെന്ന് നടി ജ്യോതിക. അതൊരു സംവിധായകന്റെ പടമാണ്. ജ്യോതിക പറഞ്ഞു. മമ്മൂട്ടി കമ്പനിയുടേതായി പുറത്തിറങ്ങുന്ന കാതൽ ദ കോർ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു ജ്യോതിക. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്ന് തിരക്കഥയെഴുതി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ നവംബർ 23ന് റിലീസ് ചെയ്യും. മമ്മൂട്ടിയും ജ്യോതികയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.
”മമ്മൂട്ടി കമ്പനിക്കൊപ്പം വർക്ക് ചെയ്യുന്നതിൽ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ ആഴ്ചയാണ് കണ്ണൂർ സ്‌ക്വാഡ് കണ്ടത്. എന്ത് തരം സിനിമയാണ് അവർ നിർമ്മിച്ചിരിക്കുന്നത് എന്ന് അത്ഭുതം തോന്നി. എന്നെ കാസ്റ്റ് ചെയ്തതിന് നന്ദി. അതുപോലെ ഈ സിനിമയിലെ തിരക്കഥാകൃത്തുക്കൾ വളരെ വ്യത്യസ്തമായി എഴുതിയിരിക്കുന്നു. ഈ കഥ കേട്ട ഉടനെ ഇത് ചെയ്യാമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. എനിക്കെന്റെ കഥാപാത്രവും കഥയും ഇഷ്ടമായി. ഈ സിനിമയുടെ ഭാഗമായതിൽ വലിയ സന്തോഷമുണ്ട്. ഒരു കാര്യം തുറന്നു പറയുകയാണെങ്കിൽ, ഒരുപാട് ഹീറോസിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മമ്മൂട്ടി സാർ വളരെ സ്‌പെഷ്യലായി തോന്നി. ഈയൊരു ഘട്ടത്തിലും പരീക്ഷണങ്ങൾ ചെയ്യാൻ തയ്യാറാണ് അദ്ദേഹം. ഒരുപാട് വ്യത്യസ്തമായ സിനിമകൾ ചെയ്യുന്നു. എാതു വലിയ ഘട്ടത്തിലും പരീക്ഷണം ചെയ്യുന്നവരാണ് യഥാർത്ഥ ഹീറോ.” ജ്യോതിക പറയുന്നു.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സംവിധായകന്റെ പടമാണെന്ന് അഭിനന്ദിക്കുന്നു ജ്യോതിക. ”ഞാൻ ഒരുപാട് തവണ കണ്ട സിനിമയാണത്. വളരെ കുറച്ച് ഡയലോഗുകളും എക്‌സ്ട്രാ ഓർഡിനറി പെർഫോമൻസുകളുമാണ് ആ ചിത്രത്തിലുള്ളത്.” ജ്യോതിക വ്യക്തമാക്കി.