മമ്മൂട്ടി ചിത്രം ഒ.ടി.ടിക്കാര്‍ക്ക് വേണ്ട
1 min readമലയാള സിനിമ ആഘോഷമാക്കിയ മമ്മൂട്ടിയുടെ കാതല്‍ ദി കോര്‍ എന്ന സിനിമയുടെ ഒ.ടി.ടി അവകാശം സ്വന്തമാക്കാന്‍ ആരും വന്നില്ല. തിയറ്ററില്‍ വിജയമായിട്ടും പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകള് മുഖം തിരിച്ചുനിന്നു. മമ്മൂട്ടി പടം വേണമെന്ന് ഉണ്ടെങ്കില്‍ കൂടി സബ്ജറ്റ് അല്പം സീരിയസ് ആയി പോയി എന്നതാണ് കാരണം. ഭാര്യ തന്റെ ഭര്‍ത്താവിനെതിരെ കേസ് കൊടുക്കുന്നു. അത്തരം സിനിമകള്‍ സെലക്ടഡ് ആയിട്ടുള്ള ആളുകള്‍ മാത്രമെ കാണൂ എന്ന് പറഞ്ഞുകൊണ്ട് ഒ.ടി.ടി അവകാശം വാങ്ങാതെ മാറ്റിവയ്ക്കുകയാണ് പല പ്ലാറ്റ്ഫോമുകളും ചെയ്തത്. തിയറ്ററുകളില്‍ ഹിറ്റായ ഒരു പടത്തിന് അതും മമ്മൂട്ടിയുടെ സിനിമയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍, മലയാളത്തില്‍ ഒ.ടി.ടി റിലീസ് ആകാത്ത നിരവധി സിനിമകളുടെ കാര്യം ഓര്‍ത്താല്‍ മനസ്സിലാകും. ഒടുവില്‍ ആമസോണ്‍ പ്രൈം റെവന്യു ഷെയറിലാണ് കാതല്‍ ദി കോര്‍ സ്വന്തമാക്കിയത്.