മമ്മൂട്ടി ആസിഫ് അലി യെ വഴക്കു പറഞ്ഞതെന്തിന്?
1 min read
റോഷാക്കിന്റെ ചിത്രീകരണത്തിനിടയിൽ മമ്മൂക്ക വഴക്കുപറഞ്ഞ കാര്യം വെളിപ്പെടുത്തുന്നു ആസിഫ് അലി. വഴക്കിന്റെ കാരണമെന്തെന്ന് ഞാൻ പറയുന്നില്ല. എന്നോട് ഭയങ്കരമായി ദേഷ്യപ്പെട്ടു. അന്ന് വരെ മമ്മൂക്ക കൊണ്ടുവരുന്ന ഭക്ഷണം കഴിച്ചും മമ്മൂക്കയുടെ വണ്ടി ഓടിച്ചും നടന്നതാണ്.
എന്റെ ഒരു മണ്ടത്തരം കാരണമാണ് ചീത്ത കേട്ടത്.
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. സെറ്റ് മുഴുവൻ എന്നെയാണ് നോക്കുന്നത്. ഞാൻ എാങ്ങലടിച്ചു കരയുകയാണ്. സത്യത്തിൽ ഞാൻ പേടിച്ചുപോയി. ബ്രേക്കായപ്പോൾ മമ്മൂക്കയുടെ അടുത്ത് പോകാതെ പുറത്തിരുന്ന് ഭക്ഷണം കഴിച്ചു. കുറച്ചു കഴിഞ്ഞ് മമ്മൂക്ക വന്നു. ഡോർ തുറന്നിട്ട് അവൻ എവിടെയെന്ന് ചോദിച്ചു. എന്താ കഴിക്കാൻ വരാതിരുന്നത്. ഞാൻ ചീത്ത പറഞ്ഞതുകൊണ്ടാണോ എന്ന് മമ്മൂക്ക. ഞാൻ മിണ്ടാതെ നിൽക്കുകയാണ്.
എനിക്ക് നിന്നെ ചീത്ത പറയാൻ ആകില്ലേ? ഇതിനി ജീവിതകാലം മുഴുവൻ മനസിൽ വെച്ചുകൊണ്ട് നടക്കാനാണോ ഉദ്ദേശ്യം എന്നദ്ദേഹം ചോദിച്ചു.