തന്റെ ഓണം ജനുവരിയിലെന്ന് സുരേഷ്‌ഗോപി

1 min read

പത്രം ഇന്നും പ്രസക്തം. ആനക്കാട്ടിൽ ചാക്കോച്ചി വീണ്ടും വന്നേക്കാം

പ്രത്യേകതകളില്ലാത്ത ഓണമാണ് ഇത്തവണത്തേതെന്നും തങ്ങളുടെ ഓണം ജനുവരിയിലാണെന്നും നടൻ സുരേഷ്‌ഗോപി. മകളുടെ വിവാഹമാണ് ജനുവരിയിൽ. അതിന്റെ തിരക്കിലാണ് നടൻ. വീടിന്റെ അറ്റകുറ്റപണികളൊക്കെ നടക്കുകയാണ്. സുരേഷ്‌ഗോപി പറഞ്ഞു. തിരുവോണ ദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

26 വർഷത്തിനു ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്. ഞാനും ഭാര്യയും കല്യാണപ്പെണ്ണും ദിക്കുകൾ ചുറ്റി കല്യാണത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തുന്നു. ഇന്നലെ ഞങ്ങൾ മുംബൈയിൽ നിന്നും വന്നതേയുള്ളൂ. വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുകയാണിപ്പോൾ. സുരേഷ് ഗോപി പറഞ്ഞു.
സുരേഷ്‌ഗോപിയുടെ മൂത്തമകൾ ഭാഗ്യയുടെ വിവാഹം ജനുവരി 17നാണ്. ഗുരുവായൂരിൽ വെച്ചാണ് വിവാഹം. റിസപ്ഷൻ ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലെ വെച്ചും. ബിസിനസുകാരനായ ശ്രേയസ് മോഹനാണ് വരൻ. ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. കേരളസാരിയുടുത്ത് ഭാഗ്യ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു. നർത്തകിയും ഗായികയുമാണ് ഭാഗ്യ.

സുരേഷ്‌ഗോപി അഭിനയിച്ച് ഹിറ്റാക്കിയ സിനിമകളുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചോദ്യത്തിനും മറുപടി നൽകി അദ്ദേഹം. സിനിമകളുടെ രണ്ടാം ഭാഗം ചെയ്യാൻ പല ബുദ്ധിമുട്ടുകളുമുണ്ടെന്ന് പറയുന്നു നടൻ. പണ്ടത്തെ സിനിമകളിലെ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. കമ്മീഷണറിന്റെ രണ്ടാം ഭാഗം ചെയ്തപ്പോഴും പലരും ഉണ്ടായിരുന്നില്ല. പത്രം സിനിമയുടെ രണ്ടാം ഭാഗം ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തിയുണ്ട്. അത് പരിഗണനയിലുണ്ട്. ലേലത്തിലെ ആനക്കാട്ടിൽ ചാക്കോച്ചി ചിലപ്പോൾ ഒരു സിനിമയായി വന്നേക്കാം. സുരേഷ്‌ഗോപി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.