ബംഗാളില്‍ ഗുസ്തി, ഡല്‍ഹിയില്‍ ദോസ്തി മമതയും സി.പി.എമ്മും

1 min read

ബംഗാളില്‍ മമത CPMനെ ഓടിച്ചിട്ടടിക്കുന്നു. യെച്ചൂരി ഡല്‍ഹിയില്‍ കൈ കൂപ്പുന്നു

പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഒരു ദൃശ്യം ഇങ്ങനെ കൗണ്ടിംഗ് കഴിയുന്നു. സി.പി.എം സ്ഥാനാര്‍ഥി 4 വോട്ടിന് ജയിക്കുന്നു. തൊട്ടടുത്ത സ്ഥാനാര്‍ഥി തൃണമൂല്‍ കോണ്‍ഗ്രസുകാരന്‍. അയാളന്തൊണ് ചെയ്തത്? ബാലട്ട് പെട്ടി വാങ്ങുന്നു CPMന് വോട്ട് ചെയ്ത ബാലറ്റുകള്‍ കുറെ എടുക്കുന്നു കീറി കളയുന്നു രണ്ടു മുന്നെണ്ണം വായിലിടുന്നു വിഴുങ്ങുന്നു. ഇതെല്ലാം നോക്കി സി പി എം സ്ഥാനാര്‍ഥി സ്തബ്ധനായി നില്‍ക്കുന്നു. പ്രതികരിക്കുന്നേയില്ല. എതിര്‍ത്തെന്തെങ്കിലും പറഞ്ഞാല്‍ തല്ല് കിട്ടും. ഇല്ലെങ്കില്‍ തട്ടിക്കളയും. അതുകൊണ്ട് വിനീത ദാസനായി നിന്നു. 30 വര്‍ഷം ബംഗാളിനെ വിറപ്പിച്ച പാര്‍ട്ടിയായിരുന്നു സി.പി.എം. അങ്ങനെ അന്തിമ ഫലം വന്നു ടി.എം.സി സ്ഥാനാര്‍ഥി 44 വോട്ടിന് ജയിച്ചു. നാല് വോട്ടിന് തോറ്റ സ്ഥലത്താണിത്

ഇതാണ് ബംഗാളിലെ സ്ഥിതി. ജൂണ്‍ 9ന് തിരഞ്ഞടുപ് പ്രഖ്യാപിച്ചതു മുതല്‍ 35 പേരാണ് ബംഗാളില്‍ കൊല്ലപ്പെട്ടത്. ഒട്ടേറെ പേര്‍ അസമിലേക്ക് അഭയാര്‍ത്ഥികളായി പോയി. 35 പേരില്‍ ബഹു ഭൂരിഭാഗവും പതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍. തൃണമുലുകാര്‍ മരിച്ചത് തമ്മിലടിയില്‍ മാത്രം. ഇതാണ് ബംഗാളിലെ സ്ഥിതി. ജനാധിപത്യമില്ല. കേന്ദ്രസേനയെ അയച്ചിട്ടു പോലും കര്യമായി വിന്യസിച്ചില്ല. ബുത്തുകള്‍ കയ്യേറി, എതിര്‍ പാര്‍ട്ടിക്കാരെ ഓടിച്ചിട്ടടിച്ചു കൊന്നു ബാലറ്റ് പേപ്പര്‍ എടുത്തു കൊണ്ടുപോയി. അങ്ങനെ മമത ജയിച്ചു. അധികാരവും മുഷ്‌ക്കും കൊണ്ട്. പണ്ട് സി.പി.എമ്മും ഇതായിരുന്നു ചെയ്തത്. മമത നിശ്ചയിച്ച സംസ്ഥാന ഇലക്ഷന്‍ കമ്മിഷന്‍, മുന്‍ ചീഫ് സെകട്ടറി തണമൂലിനേക്കാള്‍ വലിയ പാര്‍ട്ടിക്കാരനായാണ് പെരുമാറിയത് സി.പി.എം നേതാവ് സുജന്‍ ചക്രവര്‍ത്തി പറഞ്ഞത് ഇങ്ങിനെയാണെങ്കില്‍ മമതയ്ക്ക പഞ്ചായത്തുകളിലേക്കുള്ള ഭരണ സമിതിയെ പ്രഖ്യാപിച്ചാല്‍ മതിയായിരുന്നല്ലോ എന്നാണ്

ഇത് ബംഗാളിലെ കാര്യം. ഡല്‍ഹിയില്‍ എന്താണ് നടക്കുന്നത്? ഈ മാസം 17, 18ന് ബാംഗ്ലൂരില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടക്കുകയാണ്.
സിദ്ധരാമയ്യുടെ സത്യപ്രതിജ്ഞയ്ക്ക് പ്രതിപക്ഷ മുഖ്യമന്ത്രിമാരും നേതാക്കളുമൊകെ വന്നിരുന്നു. യോഗ്യനായതു കാരണം നമ്മുടെ പിണറായിയെ മാത്രം വിളിച്ചിരുന്നില്ല.

പിന്നെ പാറ്റ്‌നയില്‍ രാഹുലും ബാര്‍ഗെയും യച്ചൂരിയും മമതാ ബാനര്‍ജിയുമൊക്കെ തോളോട് തോള്‍ ചേര്‍ന്ന് ഐക്യപ്പെട്ടു. ഇനി ബഗ്‌ളൂരില്‍ യോഗം ചേര്‍ന്ന് ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ എല്ലാ മണ്ഡലങ്ങളിലും ഒറ്റ സ്ഥാനാര്‍ഥിയെ നിറുത്താന്‍ തീരുമാനിക്കും. കേരളത്തില്‍ തമ്മിലടിക്കുന്ന സി.പി.എമ്മും കോണ്‍ഗ്രസും ബംഗാളില്‍ ഒറ്റക്കെട്ട്. ഇപ്പോള്‍ തങ്ങളെ ഓടിച്ചിട്ട് തല്ലുന്ന മമതയുടെ കാല്‍ പിടിച്ച് ബംഗാളില്‍ രണ്ട് സീറ്റ് ഒപ്പിക്കാനാകുമോ എന്നതായിരിക്കും കോണ്‍ഗ്രസും സി.പി.എമ്മും നോക്കുക. മാള്‍ഡയിലും, ഈസ്റ്റ് ദിനാപൂരിലുമൊക്കെ മമതക്കെതിരെ പ്രതിരോധ കോട്ട പണിയാന്‍ നോക്കിയ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ശ്രമങ്ങളും പാഴാവും.

ഇനി കേരളീയര്‍ക്കറിയേണ്ടത് വിശാല പ്രതിപക്ഷ സഖ്യം വന്നാല്‍ കേരളത്തിലെ 20 സീറ്റില്‍ LDFഉം UDFഉം 10ഉം 10ഉം വച്ച് വീതിച്ചെടുക്കുമോ എന്നാണ്.

Related posts:

Leave a Reply

Your email address will not be published.