മാളവിക ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, വിവാഹം ഗുരുവായൂരിൽ
1 min readജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. കൂർഗിലെ മൊൺട്രോസ് ഗോൾഫ് റിസോർട്ടിൽവെച്ചായിരുന്നു ചടങ്ങുകൾ. യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീതാണ് വരൻ. യുാഎന്നിലെ മുൻ ഉദ്യോഗസ്ഥനായ ഗിരീഷ്‌മേനോന്റെയും വത്സയുടെയും മകനാണ് നവനീത്. 2024 മെയ് 3ന് ഗുരുവായൂരിൽ വെച്ചാണ് വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്. പൂപ്പന്തലിലൂെട നടന്നുവന്ന മാളവികയെ, കാളിദാസാണ് കൈപിടിച്ച് വേദിയിലേക്ക് കൊണ്ടുവന്നത്. അകമ്പടിയായി അമ്മ പാർവതിയും കാളിദാസിന്റെ പ്രതിശ്രുത വധു തരിണിയും.
ക്രീം നിറത്തിലുള്ള ഓർഗൻസ് ലെഹംഗയും നിറയെ ഡിസൈനുകളുള്ള ഫുൾസ്ലീവ് ബ്ലൗസും ധരിച്ചാണ് മാളവികയെത്തിയത്. മെറൂൺ നിറത്തിലുള്ള പൂവ് ഡിസൈൻ ചെയ്ത ദുപ്പട്ടയാണ് ഹൈലൈറ്റ്. ആഭരണമായി ഹെറി ചോക്കറും. ഗോൾഡൻ നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു നവനീതിന്റെ വേഷം.